Kerala News

ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്ക്‌

Keralanewz.com

തിരുവനന്തപുരം: ഇന്ന് അര്‍ധ രാത്രി മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്ക്. ശമ്പള പരിഷ്‌കരണം സംബന്ധിച്ച് മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് അര്‍ധ രാത്രി മുതല്‍ ശനിയാഴ്ച അര്‍ധ രാത്രി വരെയാണ് ഐഎന്‍ടിയുസി നേതൃത്വം നല്‍കുന്ന ടിഡിഎഫ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്

യൂണിയനുകള്‍ മുന്‍പില്‍ വെച്ച ശമ്പള സ്‌കെയില്‍ തള്ളുന്നില്ലെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയും ധനമന്ത്രിയുമായും ആലോചിക്കാന്‍ സമയം വേണമെന്നായിരുന്നു മന്ത്രിയുടെ നിലപാട്. എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ തീരുമാനം അറിയിക്കണം എന്നായിരുന്നു ട്രേഡ് യൂണിയനുകള്‍ ആവശ്യപ്പെട്ടത്. ഇത് മന്ത്രി തള്ളി. 

കഴിഞ്ഞ 20നാണ് പണിമുടക്ക് നോട്ടീസ് നല്‍കിയത് എന്ന് യൂണിയനുകള്‍ ചൂണ്ടിക്കാണിക്കുന്നു. യൂണിയനുകള്‍ ആവശ്യപ്പെടുന്നത് പോലെ ശമ്പള സ്‌കെയില്‍ അനുവദിച്ചാല്‍ 30 കോടി രൂപ അധിക ബാധ്യത വരുമെന്ന് മന്ത്രി പറഞ്ഞു.

Facebook Comments Box