Fri. Apr 26th, 2024

ജനാധിപത്യ ചേരിയിൽ നിന്നും നിരവധി പേർ കേരള കോൺഗ്രസ് (എം)ൽ ചേരും ചർച്ചകൾനടക്കുന്നു, മുടങ്ങിക്കിടക്കുന്ന പദ്ധതികൾക്ക് മുൻഗണന – ഡോ.എൻ.ജയരാജ്

By admin Jun 17, 2021 #news
Keralanewz.com

പാലാ: നാടിൻ്റെ വികസനം ആഗ്രഹിക്കുന്ന ജനാധിപത്യചേരിയിലെ നിരവധി പേർ താമസിയാതെ കേരള കോൺഗ്രസ് (എം)ൽ അണിചേരുമെന്നു0 ഇതിനായുള്ള ചർച്ചകൾ നടന്നുവരുകയാണെന്നും കേരള കോൺഗ്രസ് (എം) നേതാവും ഗവ: ചീഫ് വിപ്പുമായ ഡോ.എൻ.ജയരാജ് പറഞ്ഞു. ചീഫ് വിപ്പായി ചുമതല ഏറ്റ ശേഷം പാലായിൽ എത്തിയ ഡോ..ജയരാജിന് കേരള കോൺ.(എം) മണ്ഡലം കമ്മിറ്റി നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു. ജില്ലയിൽ മുടങ്ങിക്കിടക്കുന്ന പദ്ധതിൾ പൂർത്തിയാക്കുവാനാണ് പ്രഥമ പരിഗണനയെന്ന് അദ്ദേഹം പറഞ്ഞു .ജില്ലയുടെ സമഗ്ര വികസനമാണ് ലക്ഷ്യം’. അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന നൽകും’.വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം, ഭവന നിർമ്മാണം എന്നിവയ്ക്കായി പ്രത്യേക ഇടപെടലുകൾ ഉണ്ടാകും.കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ കരിമ്പുകയം ജലവിതരണ പദ്ധതിയിൽ നിന്നുമുള്ള വെള്ളം പാലാമണ്ഡലത്തിലെ ഏലിക്കുളം പഞ്ചായത്തിനുo ലഭ്യമാക്കുമെന്ന് അദ്ദേഹം അറിയിച്ചു

പാലായിലെത്തിയ ജയരാജിനെ നിയോജക മണ്ഡലം പ്രസിഡണ്ട് ഫിലിപ്പ് കുഴികുളം നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര എന്നിവർ ചേർന്ന്  പൊന്നാട അണിയിച്ച് സ്വീകരിച്ചു.ബിജു പാലൂ പടവൻ, ടോബിൻ.കെ.അലക്സ്, ജയ്സൺ മന്തോട്ടം എന്നിവർ പ്രസംഗിച്ചു.കെ.എം.മാണിയുടെ കല്ലറയിൽ പുഷ്പചക്രം അർപ്പിച്ച് കരിങ്ങോഴയ്ക്കൽ വീട്ടിലും ഡോ.ജയരാജ് സന്ദർശനം നടത്തി

Facebook Comments Box

By admin

Related Post