നബാഡ് നിർത്തലാക്കിയ പദ്ധതികൾ പുനസ്ഥാപിക്കണം ; പി ടി. ജോസ് ജനറൽ സെക്രട്ടറി, കേരള കോൺഗ്രസ്‌ (എം )

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

മൃഗ സംരക്ഷണമേഖലയിൽ നാമമാത്ര കർഷകർകായി നബാഡ് വഴി നടപ്പിലാക്കുന്ന പദ്ധതികൾ കേന്ദ്രസർക്കാർ നിറുത്തലാക്കിയത് സ്വന്തം പറമ്പിൽ നാലോ അഞ്ചോ പശുക്കളെ വളർത്തി ഉപജീവനം നടത്തുന്ന ലക്ഷകണക്കിന്‌ പാവപെട്ട ക്ഷീര കർഷകരെ വഴിയാധാരമാകുന്നതിനെ സഹായിക്കുകയുള്ളു.

ചെറുകിട കർഷകർക്ക് 25% സബ്സിഡി അനുവദിച്ച് കൊണ്ട് നടപ്പിലാക്കി വന്നിരുന്ന പദ്ധതികൾ നിരുത്തലാക്കി “ഗോകുൽ മിഷൻ “പദ്ധതി എന്നാ പേരിൽ ചെറുകിട കർഷകർക്ക് താങ്ങാൻ കഴിയാത്ത വൻകിട ഭൂ ഉടമകൾക്കും പണക്കാർക്കും മാത്രം പ്രയോജന പെടുന്ന പദ്ധതി നടപ്പിലാക്കാൻ വേണ്ടി സാധാരണക്കാരും പാവപെട്ടവരുമായ ലക്ഷകണക്കിന്‌ പാവങ്ങൾക്ക് പ്രയോജന പ്രദമായ പദ്ധതി റദ് ചെയുന്നത് ക്രൂരതയാണ്.

ഈ നീക്കത്തിൽ നിന്നും കേന്ദ്രസർക്കാർ അടിയന്തിരമായും പിന്മാറണം.ആട് വളർത്തു മേഖലയിലും കോഴി, താറാവ്, കാട എന്നിവയെ വളർത്തി ജീവിക്കുന്നവരെയും കേന്ദ്രസർക്കാരിന്റെ പുതിയ നയം ദോഷകരമായി ബാധിക്കും. കുത്തകൾക് വേണ്ടി മാത്രം പദ്ധതികളും നയങ്ങളും രൂപീകരിക്കുന്ന മോദി സർക്കാർ കർഷക നിയമങ്ങൾ പിൻവലിക്കേണ്ടി വന്നത് മാറാകാതിരിക്കുന്നതാണ് നല്ലത്


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •