Mon. May 20th, 2024

‘വ്യോമസേന ഹെലികോപ്റ്റര്‍ പണം കടത്താൻ ഉപയോഗിച്ചെന്ന് പറയുന്നതിലൂടെ കോണ്‍ഗ്രസ് സൈന്യത്തെ അപമാനിച്ചു’

By admin May 10, 2024
Keralanewz.com

തിരുവനന്തപുരം: വ്യോമസേന ഹെലികോപ്റ്റർ പണം കടത്താൻ ഉപയോഗിച്ചെന്ന് പറയുന്നതിലൂടെ കോണ്‍ഗ്രസ് സൈന്യത്തെ അപമാനിച്ചുവെന്നും കെ.പി.സി.സിക്കെതിരെ നടപടിയെടുക്കണമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. 2019ല്‍ കർണാടകയിലെ ചിത്രദുർഗയില്‍ മോദി പ്രചാരണത്തിനെത്തിയപ്പോള്‍ ഹെലികോപ്റ്ററില്‍ നിന്നിറക്കിയ പെട്ടി സ്വകാര്യ വാഹനത്തില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് എക്സ് പോസ്റ്റില്‍ പങ്കുവെച്ചിരുന്നു. പെട്ടിയിലെന്തായിരുന്നു എന്ന ചോദ്യത്തോടെയായിരുന്നു പോസ്റ്റ്. ഇതിനെ വിമർശിച്ചുകൊണ്ടാണ് സുരേന്ദ്രന്‍റെ പ്രസ്താവന.

Facebook Comments Box

By admin

Related Post