Fri. Mar 29th, 2024

ആൾദൈവം ചമഞ്ഞ് വീട്ടമ്മയിൽ നിന്ന് അരക്കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ യുവതിക്കും കുടുംബത്തിനുമെതിരെ പോലീസ് കേസെടുത്തു

By admin Nov 14, 2021 #news
Keralanewz.com

കൊല്ലം : ആൾദൈവം ചമഞ്ഞ് വീട്ടമ്മയിൽ നിന്ന് അരക്കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ യുവതിക്കും കുടുംബത്തിനുമെതിരെ പോലീസ് കേസെടുത്തു. വീട്ടമ്മയുടെ പരാതിയിൽ കുണ്ടറ സ്വദേശി ഹിന്ദുജ,അച്ഛൻ ശ്രീധരൻ ബന്ധുക്കളായ മറ്റ് നാലുപേർക്കെതിരെയാണ് പോലീസ് കേസെടുത്തത്

നടുവേദനയ്ക്ക് മരുന്ന് ആവിശ്യപ്പെട്ട് എത്തിയ കടപ്പാക്കട സ്വദേശിനിയായ വീട്ടമ്മയിൽ നിന്ന് ആൾ ദൈവം ചമഞ്ഞ് അരക്കോടി രൂപ തട്ടിയെടുക്കുകയായിരുന്നു. പൂജയും മന്ത്രവാദവും ചെയ്ത് വീട്ടമ്മയുടെ വിശ്വാസം നേടിയെടുത്ത ഹിന്ദുജ സാമ്പത്തിക ചൂഷണം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.

ഏഴുലക്ഷം രൂപ ചിലവിട്ട് ഹിന്ദുജയ്ക്ക് ക്ഷേത്രം നിർമിച്ച് നൽകിയെന്നും. പലപ്പോഴായി സ്വർണവും,കാറും,പണവും നൽകിയെന്നും വീട്ടമ്മ നൽകിയ പരാതിയിൽ പറയുന്നു. തട്ടിപ്പ് മനസിലാക്കി നൽകിയ പണവും സ്വർണവും തിരിച്ച് ചോദിച്ചപ്പോൾ ഹിന്ദുജ ക്രൂരമായി മർദിച്ചെന്നും വീട്ടമ്മ പറയുന്നു

Facebook Comments Box

By admin

Related Post