Kerala News

നാണംകെട്ട് ന്യായീകരിക്കുന്നഡി.സി.സിയുടെ നിലപാട് ലജ്ജാകരം; എൽ.ഡി.എഫ്

Keralanewz.com
  • പാലാ : സാമൂഹ്യമാധ്യമങ്ങളിലൂടെയുളള മ്ലേച്ചകരമായ അധിക്ഷേപത്തിന്റെ പേരില്‍ കോടതി ജാമ്യം നിഷേധിച്ച പ്രതിയെ സംരക്ഷിക്കുന്ന കോൺഗ്രസ് നിലപാട് അപഹാസ്യം എന്ന്, എൽഡിഎഫ് പാലാ നിയോജകമണ്ഡലം യോഗം കുറ്റപ്പെടുത്തി. സഞ്ജു സക്കറിയ എന്ന സൈബർ കുറ്റവാളി, കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി മുഖ്യമന്ത്രി പിണറായി വിജയൻ , പരേതനായ കെ.എം മാണി, കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി, തോമസ് ചാഴിക്കാടന്‍ എം.പി, പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, തുടങ്ങിയ നിരവധി വ്യക്തിത്വങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും തുടര്‍ച്ചയായി ഹീനമായ ഭാഷയില്‍ അധിക്ഷേപിച്ചതിനെത്തുടര്‍ന്നാണ് നിയമ നടപടികളുമായി മുന്നോട്ടുപോയത്
  • .പോലീസ് അന്വേഷണത്തെതുടര്‍ന്ന് വിവിധ കോടതികള്‍ ഇത് ശരിയാണെന്ന് കണ്ടെത്തുകയും ജാമ്യം നിഷേധിക്കുകയും ചെയ്തിട്ടുള്ളതാണ്. രാഷ്ട്രീയത്തില്‍ വിമര്‍ശനങ്ങളും ആരോപണങ്ങളും ഉന്നയിക്കുമ്പോള്‍ അത് പരസ്പര ബഹുമാനത്തോടുകൂടിയാവണണമെന്ന സംസ്‌ക്കാരമാണ് കെ.എം മാണി സാര്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്. എന്നാല്‍ അദ്ദേഹത്തിന്റെ കൊച്ചുമക്കള്‍ ഉള്‍പ്പടെയുള്ള വിവിധ തലമുറകളെയും സ്ത്രീകള്‍ ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങളെയും അതിനീചമായ പരമാമര്‍ശങ്ങള്‍ കൊണ്ട് ആക്ഷേപിക്കുയും കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്ത പ്രതിയെ, സംരക്ഷിക്കുമെന്ന് പ്രഖ്യാപിക്കുന്നതിലൂടെ ഡി.സി.സി പ്രസിഡന്റ് സ്വയം അപഹാസ്യനാവുകയാണ്
  • . സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള അപവാത പ്രചരണം നടത്തുന്ന ഇത്തരം ആളുകളെ എല്ലാവരും ചേര്‍ന്ന് ഒറ്റപ്പെടുത്തേണ്ട ഈ ഘട്ടത്തില്‍, അതിനെ നാണംകെട്ട് ന്യായീകരിക്കുന്ന കോട്ടയം ഡി.സി.സിയുടെ നടപടി ലജ്ജാകരം എന്ന് എൽഡിഎഫ് യോഗം അഭിപ്രായപ്പെട്ടു

  • എൽഡിഎഫ് പാലാ നിയോജകമണ്ഡലം യോഗത്തിൽ കൺവീനർ ബാബു കെ ജോർജ് അധ്യക്ഷത വഹിച്ചു. എൽഡിഎഫ് നേതാക്കളായ സണ്ണി തെക്കേടം, ലാലിച്ചൻ ജോർജ്, അഡ്വ ജോസ് ടോം, ഫിലിപ്പ് കുഴി കുളം, പി എം ജോസഫ്, അഡ്വക്കേറ്റ് സണ്ണി ഡേവിഡ് , ബെന്നി മൈലാടൂർ, സിബി തോട്ടുപുറം , പീറ്റർ പന്തലായിനിയിൽ
    , ഔസേപ്പച്ചൻ തകടിയേൽ, ആർ സുദർശൻ എന്നിവർ പ്രസംഗിച്ചു.
Facebook Comments Box