Kerala News

റണ്ണിംഗ് കോണ്‍ട്രാക്‌ട്; ആദ്യഘട്ടത്തില്‍ 137.41 കോടി രൂപ

Keralanewz.com

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പില്‍ റണ്ണിംഗ് കോണ്‍ട്രാക്‌ട് സംവിധാനം നടപ്പാക്കാന്‍ ആദ്യഘട്ടമായി 137.41 കോടി രൂപ അനുവദിച്ചതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.

2481.5 കിലോമീറ്റര്‍ റോ‍‍ഡിന്റെ പരിപാലനത്തിന് റണ്ണിംഗ് കോണ്‍ട്രാക്‌ട് സിസ്റ്റമാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുക. 117 പദ്ധതികളിലായാണിത്.

നിരത്ത് പരിപാലന വിഭാഗം സമര്‍പ്പിച്ച എസ്റ്റിമേറ്റ് പരിശോധിച്ച ശേഷമാണ് 137.41 കോടി രൂപ അനുവദിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചത്. റണ്ണിംഗ് കോണ്‍ട്രാക്‌ട് നിലവില്‍ വരുന്നതോടെ അതാത് സമയങ്ങളില്‍ വരുന്ന ഓരോ അറ്റകുറ്റപ്പണിക്കും പ്രത്യേക എസ്റ്റിമേറ്റ്, ടെണ്ടര്‍ തുടങ്ങിയ കാലതാമസം ഒഴിവാക്കാനാകും. ചെറിയ അറ്റകുറ്റപ്പണി പോലും ഉദ്യോഗസ്ഥരുടേയും കരാറുകാരുടെയും ശ്രദ്ധയില്‍പ്പെടുത്തി വേഗത്തില്‍ പരിഹരിക്കാന്‍ കഴിയും. റോഡ് തകര്‍ച്ച കുറയ്‌ക്കാനും സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

Facebook Comments Box