Kerala News

“വല്ലവരുടെയും ഭര്‍ത്താവിനെ തിരക്കാന്‍ നാണമില്ലേ”? വിമര്‍ശകര്‍ക്ക് ചുട്ട മറുപടി!! നവ്യ നായര്‍.

Keralanewz.com

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍. വിവാഹ ശേഷം സിനിമാ മേഖലയില്‍ നിന്ന് വിട്ടു നിന്ന താരം ഇതാ ഇന്‍ഡസ്ട്രിയില്‍ വീണ്ടും സജീവമാകുന്നു എന്ന വാര്‍ത്തകളാണ് പുതുതായി പുറത്ത് വന്നത്.

തന്റെ ജീവിതത്തില്‍ നടക്കുന്ന എല്ലാ വിശേഷങ്ങളും ആരാധകരോട് പറയാന്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ നടി എത്താറുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി നവ്യ പുതിയ കാര്‍ വാങ്ങിയതും മകന്റെ പിറന്നാള്‍ ആഘോഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയ പേജുകളില്‍ നിറഞ്ഞു നിന്നിരുന്നു.

എന്നാല്‍ ഇപ്പോള്‍ താരത്തെ കുറിച്ച്‌ നടക്കുന്ന ചൂടന്‍ ചര്‍ച്ച എന്തെന്നാല്‍, ജീവിതത്തില്‍ സുപ്രധാനമായ കാര്യങ്ങള്‍ നടക്കുന്ന വേളയില്‍ ഭര്‍ത്താവ് സന്തോഷ് എന്ത് കൊണ്ട് നവ്യയുടെ കൂടെ ഇല്ല എന്നതാണ്. പലതരം അഭ്യൂഹങ്ങളാണ് ചിലര്‍ പടച്ചുവിടുന്നത്. നവ്യയുടെ ജീവിതത്തില്‍ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി നടക്കുന്ന ആഘോഷങ്ങളില്‍ ഒന്നും ഭര്‍ത്താവ് സന്തോഷിന്റെ സാന്നിധ്യം ഇല്ലാത്തതാണ് എല്ലാവരിലും സംശങ്ങളും വിമര്‍ശനങ്ങളും ഉയര്‍ത്തുന്നത്. എന്നാലിപ്പോള്‍ ഇത്തരം സംശയങ്ങളും ഊഹാപോഹങ്ങളും പടച്ചുവിടുന്നവര്‍ക്കെതിരെ നവ്യയുടെ ഫാന്‍സ് തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

വല്ലവരുടെയും ഭര്‍ത്താവിനെ കുറിച്ചറിയാന്‍ എന്തൊരു ശുഷ്‌കാന്തിയാണ്, എന്ന് തുടങ്ങുന്ന ഒട്ടനവധി കമന്റുകളാണ് ഇപ്പോള്‍ നവ്യയുടെ പോസ്റ്റുകളുടെ അടിയില്‍ സംശയമുണര്‍ത്തിയവര്‍ക്ക് മറുപടിയായി എത്തുന്നത്. മുബൈയില്‍ തിരക്കുളള ബിസിനസ് മാന്‍ ആയതുകൊണ്ടു തന്നെ ജോലിത്തിരക്കുകളില്‍ ആകാം സന്തോഷ് എന്നാണ് അനുകൂലിച്ച്‌ ചിലര്‍ പറയുന്നത്.

ഭര്‍ത്താവ് എവിടെ, കുഞ്ഞിന്റെ അച്ഛന്‍ എവിടെ, എന്ത് കൊണ്ടാണ് ജീവിതത്തിലെ ആഘോഷങ്ങളില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്താത്തത് എന്ന് തുടങ്ങി ഒട്ടനവധി ചോദ്യങ്ങള്‍ ആണ് പലരും നവ്യയ്ക്ക് എതിരെ ഉയര്‍ത്തിയത്.

Facebook Comments Box