Kerala News

ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു

Keralanewz.com

പീരുമേട്: ദേശീയപാത 183ല്‍ വളഞ്ഞങ്കാനം വെള്ളച്ചാട്ടത്തിന് സമീപം . വെള്ളിയാഴ്ച ഉച്ചക്ക് ശേഷം രണ്ടോടെയാണ് സംഭവം.

മാഹി സ്വദേശി മിഥുന്‍െറ നിസാന്‍ കാറാണ് കത്തിനശിച്ചത്. ഇയാള്‍ മാത്രമാണ് കാറില്‍ ഉണ്ടായിരുന്നത്. മാഹിയില്‍നിന്ന് ഉപ്പുതറയിലേക്ക് പോകുകയായിരുന്നു. വാഹനത്തിന്‍െറ കൂളന്‍റ് പൊട്ടി പുക ഉയരുകയും ഇത് കണ്ട് കാര്‍ റോഡ് വക്കില്‍ നിര്‍ത്തുന്നതിനിടെ തീ പടരുകയും ചെയ്​തു.

വാഹനത്തിലുണ്ടായിരുന്ന സാധനങ്ങള്‍ കത്തിനശിക്കാതെ പുറത്തെടുത്തു. പീരുമേട് അഗ്​നിരക്ഷാസേന യൂനിറ്റിനെ അറിയിച്ചതിനെത്തുടര്‍ന്ന് അവര്‍ എത്തി തീ നിയന്ത്രിച്ചെങ്കിലും പൂര്‍ണമായും കത്തിനശിച്ചു. 2017ല്‍ ഇതിനുസമീപം കാറും ജീപ്പും കത്തിനശിച്ചിരുന്നു. കയറ്റം കയറി വരുന്ന വാഹനങ്ങള്‍ അമിതമായി ചൂടാകുന്നതാണ് തീ പിടിക്കാന്‍ കാരണമെന്നാണ് നിഗമനം.

സഗ്​നിരക്ഷാസേന അസി. സ്​റ്റേഷന്‍ ഓഫിസര്‍ എ. ഷാജഹാന്‍, സീനിയര്‍ ഓഫിസര്‍ കെ.ഐ. കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്. ദേശീയപാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു

Facebook Comments Box