Fri. Apr 26th, 2024

വിദ്യാര്‍ത്ഥികള്‍ ഇനി കെ എസ് ആര്‍ ടി സി / പ്രൈവറ്റ് ബസ് ജീവനക്കാരുടെ അനുവാദത്തിനായി ഡോറിനുമുന്നില്‍ കാത്തുനില്‍ക്ക നില്‍ക്കണ്ട

By admin Nov 28, 2021 #news
Keralanewz.com

തിരുവനന്തപുരം ; വിദ്യാര്‍ത്ഥികള്‍ ഇനി കെ എസ് ആര്‍ ടി സി / പ്രൈവറ്റ് ബസ് ജീവനക്കാരുടെ അനുവാദത്തിനായി ഡോറിനുമുന്നില്‍ കാത്തുനില്‍ക്കണമെന്നില്ല.മറ്റു യാത്രക്കാരെ പോലെ ബസ്സില്‍ കയറി സീറ്റ് ഉണ്ടെങ്കില്‍ ഇരിക്കാം.പരാതിയുണ്ടെങ്കില്‍ സെക്രട്ടറി, കേരള സ്റ്റേറ്റ് കമ്മിഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ്, വന്റോസ് ജംഗ്ഷന്‍, തിരുവനന്തപുരം -695034.ബസ്സിന്റെ നമ്പര്‍, പേര്, സമയം എന്നിവ വച്ച് പരാതി നല്‍കാംസംശയങ്ങള്‍ക്ക് വിളിക്കാം – ഫോണ്‍ നമ്പര്‍: 04712326603.

അതേസമയം, വൈകുന്നേരം ആറു മണിക്ക് ശേഷം സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്തികൊടുക്കണം. ഇല്ലെങ്കില്‍ അടുത്ത പോലീസ് സ്റ്റേഷന്‍, ട്രാന്‍സ്പോര്‍ട് ഓഫീസര്‍, ജോയിന്റ് ആര്‍ ടി ഒ . എന്നിവര്‍ക്ക് ബസ്സ് നമ്പര്‍, സമയം, പേര് എന്നിവ വച്ച് പരാതി കൊടുക്കാമെന്നാണ് കെ എസ് ആര്‍ ടി സി സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്. കെഎസ് ആര്‍ ടി സി -രാത്രി 8മണി മുതല്‍ പുലര്‍ച്ചെ 6മണിവരെ. ആരാവശ്യപ്പെട്ടാലും എവിടെവേണമെങ്കിലും നിര്‍ത്തികൊടുക്കണം. എക്‌സ്പ്രസ്സ്, സൂപ്പര്‍, എല്ലാ ബസുകള്‍ക്കും ബാധകം.
പരാതികള്‍ക്ക് ബന്ധപ്പെടാം.0471-2463799

Facebook Comments Box

By admin

Related Post