പാലാ സ്വദേശിനിയായ 9-ാം ക്ലാസുകാരിയെ പീഡിപ്പിച്ച ആലപ്പുഴ സ്വദേശി അറസ്റ്റിൽ

Spread the love
       
 
  
    

പാലാ സ്വദേശിനിയായ 9-ാം ക്ലാസുകാരിയെ പീഡിപ്പിച്ച ആലപ്പുഴ സ്വദേശി അറസ്റ്റിൽ. ഇൻസ്റ്റഗ്രാമിലൂടെ നഗ്ന വീഡിയോയും ചിത്രവും കൈക്കലാക്കിയാണ് യുവാവ് പെൺകുട്ടിയെ ചൂഷണത്തിന് ഇരയാക്കിയത്. ആലപ്പുഴ സ്വദേശി ഇർഷാദാണ് പാലാ പോലീസിന്റെ പിടിയിലായത്

പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്കിയായിരുന്നു പീഢനം. സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് പെൺകുട്ടിയുടെ നഗ്നവീഡിയോയും ചിത്രവും ഇയാൾ കൈക്കലാക്കിയിരുന്നു. തുടർന്ന് പാലായി ലെ പെൺകുട്ടിയുടെ വീട്ടിലെത്തിയായിരുന്നു പീഢനം. പ്രതിക്കെതിരെ പോക്സോ, ഐടി ആക്ട് പ്രകാരം കേസെടുത്തു

.ശനിയാഴ്ച രാത്രി ആലപ്പുഴ റെയിൽവേ സ്റ്റേഷൻ വെറ്റക്കാരൻ ജംഗ്ഷന് സമീപത്തെ വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. മൊബൈൽ ഫോണും സിം കാർഡും പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ കൂടുതൽ പ തികൾ ഉണ്ടോയെന്നും പ്രതിയ്ക്ക് സമാനകേസുകളിൽ ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്. പാലാ ഡിവൈഎസ്പിയുടെ നിർദേശപ്രകാരം എസ്എച്ചഒ കെപി ടോംസൺ, എഎസ്ഐ സിബിമോൻ, ജോജൻ ജോർജ്ജ്, എസ്.സിപിഒ സുമേഷ്, സിപിഒ രജ്ഞിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്

Facebook Comments Box

Spread the love