Thu. Apr 25th, 2024

വഖഫ് നിയമന വിവാദം; സി.പി.എമ്മും മുസ്‍ലിം സംഘടനകളും തമ്മില്‍ പോര്

By admin Dec 2, 2021 #wakhaf
Keralanewz.com

വഖഫ് നിയമന വിവാദത്തില്‍ സി.പി.എമ്മും മുസ്‍ലിം സംഘടനകളും നേരിട്ടുള്ള പോരില്‍. സി.പി. എം ശക്തമായ എതിര്‍പ്പുയര്‍ത്തിയെങ്കിലും പള്ളികള്‍ കേന്ദ്രീകരിച്ചുള്ള ബോധവത്കരണവുമായി മുന്നോട്ടു പോകാനാണ് സമസ്ത ഉള്‍പ്പെടെയുള്ള മുസ്‍ലിം സംഘടനകളുടെ തീരുമാനം.

സമസ്ത ഇന്ന് കോഴിക്കോട്ട് മുതവല്ലി സംഗമം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. കാന്തപുരം നേതൃത്വം നല്‍കുന്ന സമസ്ത വിഭാഗം പ്രക്ഷോഭത്തിന് എതിരാണ്.

വഖഫ് വിഷയത്തില്‍ പള്ളികളില്‍ പ്രചരണം നടത്തുന്നത് വര്‍ഗീയ ചേരിതിരിവിനും മതധ്രൂവീകരണത്തിനും ഇടയാക്കുമെന്നാണ് സി.പി. എം നിലപാട്. വ്യത്യസ്ത നിലപാടുള്ളവര്‍ പള്ളിയിലെത്തുന്നതിനാല്‍ പ്രചരണം സംഘര്‍ഷത്തിനിടയാക്കുമെന്നും സി.പി.എം മുന്നറിയിപ്പ് നല്‍കി. സി.പി.എം സെക്രട്ടറിയേറ്റിന്‍റെ പ്രസ്താവനയെ തള്ളിയ മുസ്‍ലിം ലീഗ് സി.പി. എമ്മിന്‍റേത് സംഘര്‍ഷത്തിനുള്ള ആഹ്വാനമാണെന്നും വിമര്‍ശിച്ചു. മഹല്ലുകളിലെ ബോധവത്കരണം സംഘര്‍ഷം ഉണ്ടാകുമെന്ന പ്രസ്താവന ഭിന്നത ഉണ്ടാക്കാന്‍ ഉദ്ദേശിച്ചാണെന്ന് കേരള നദ് വത്തുല്‍ മുജാഹിദീന്‍ നിലപാടെടുത്തു.

പള്ളിയിലെ പ്രചരണവുമായി മുന്നോട്ടു പോകുമെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്ന സമസ്ത ഇന്ന് തങ്ങളുടെ കീഴിലുള്ള മുതവല്ലിമാരുടെ സംഗമം ഇന്ന് കോഴിക്കോട്ട് വിളിച്ചു ചേര്‍ത്തിട്ടുണ്ട്. സംഗമം സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വഖഫ് വിഷയത്തിലെ പ്രക്ഷോഭത്തെ മുസ്‍ലിം ലീഗിനെ പ്രതിക്കൂട്ടില്‍ ആക്രമിക്കാനാണ് സി.പി.എം ശ്രമം. മുസ്‍ലിം നേതൃസമിതിക്കൊപ്പമില്ലാത്ത കാന്തപുരം വിഭാഗവും പള്ളികള്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിനെതിരാണ്. അതേസമയം ഒരുമിച്ചെടുത്ത തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന സന്ദേശമാണ് മുസ്‍ലിം നേതൃ സമിതിയിലെ മറ്റു സംഘടനകളും നല്‍കുന്നത്.

Facebook Comments Box

By admin

Related Post