സിപിഎം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തിരുവല്ലയിൽ വെള്ളിയാഴ്ച സിപിഎം ഹർത്താൽ
തിരുവല്ല: സിപിഎം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തിരുവല്ലയിൽ വെള്ളിയാഴ്ച സിപിഎം ഹർത്താൽ. നഗരസഭയിലും പെരിങ്ങര അടക്കം അഞ്ച് പഞ്ചായത്തുകളിലുമാണ് ഹർത്താൽ.
രാവിലെ ആറു മുതൽ വൈകുന്നേരം ആറ് വരെയാണ് ഹർത്താൽ. തിരുവല്ല പെരിങ്ങര ലോക്കൽ സെക്രട്ടറി പി.ബി. സന്ദീപ് കുമാറാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി എട്ടോടെ മേപ്രാലിൽ വച്ചായിരുന്നു സംഭവം. ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് സന്ദീപിനെ ആക്രമിച്ചത്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുൻ പഞ്ചായത്ത് അംഗം കൂടിയാണ് സന്ദീപ്
Facebook Comments Box