Kerala News

പ്രായം വെളിപ്പെടുത്തി റിമി ടോമി, ആഘോഷമാക്കി ആരാധകർ

Keralanewz.com

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് റിമി ടോമി (Rimi Tomy). പ്രിയപ്പെട്ട ഗായിക മാത്രമല്ല ചാനലുകളില്‍  ഊര്‍ജ്ജ്വലതയുടെ പര്യായമെന്ന പോലെയുള്ള ആങ്കറുമാണ് മലയാളികള്‍ക്ക് റിമി ടോമി. റിമി ടോമിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. റിമി പങ്കുവെച്ച ഒരു ഫോട്ടോ ചര്‍ച്ചയാകുകയാണ് ഇപ്പോൾ

സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന ഗായികയാണ് റിമി ടോമി. വര്‍ക്ക് ഔട്ട് ഫോട്ടോകള്‍ പങ്കുവയ്‍ക്കുന്ന റിമി ടോമി ആരോഗ്യത്തില്‍ കാട്ടുന്ന ശ്രദ്ധയെ കുറിച്ച് ആരാധകര്‍ ചര്‍ച്ച ചെയ്യാറുണ്ട്. വര്‍ഷങ്ങളായി മലയാളികള്‍ക്ക് അറിയാവുന്ന റിമി ടോമിയുടെ ഫിറ്റ്‍നെസിന്റെ രഹസ്യം എന്താണെന്ന് ആരാധകര്‍ ചോദിക്കാറുണ്ട്. എന്തായാലും ഒരു ഫോട്ടോയുടെ കൂടെ തന്റെ ജനനതീയതിയും റിമി ടോമി എഴുതിയതാണ് ഇപോഴത്തെ ചര്‍ച്ച. പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ താൻ സംഗീത മത്സരത്തില്‍ പങ്കെടുത്തതിന്റെ ഫോട്ടോയാണ് റിമി ടോമി പങ്കുവെച്ചിരിക്കുന്നത്. പ്രായം ഒരുപാട് കണക്ക് കൂട്ടണ്ട പ്രീഡിഗ്രി ഫസ്റ്റ് ഇയര്‍ എന്ന് റിമി ടോമി എഴുതിയിരിക്കുന്നു. ജനന തിയതിയും റിമി ടോമി എഴുതിയിട്ടുണ്ട്

റിമിയുടെ പ്രായം അറിഞ്ഞ് ഞെട്ടിയെന്നാണ് പലരും പറയുന്നത്. ചിലര്‍ ചോദിക്കുന്നത് റിമി ടോമിക്ക് ഇത്രയും പ്രായമുണ്ടോയെന്നാണ്. ഇങ്ങനെ ചെറുപ്പമായിരിക്കാൻ എന്ത് ചെയ്യുന്നുവെന്നു മറ്റ് ചിലര്‍ ചോദിക്കുന്നു. തുടര്‍ ചോദ്യങ്ങള്‍ക്കൊന്നും റിമി മറുപടി പറഞ്ഞിട്ടില്ല

മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ ആണ് റിമി ടോമിയുടെ ആദ്യത്തെ ഹിറ്റ് ഗാനം. ബല്‍റാം വേഴ്‍സസ് താരാദാസെന്ന ചിത്രത്തിലൂടെ സ്വന്തം വേഷത്തില്‍ തന്നെ വെള്ളിത്തിരയിലുമെത്തി. ബാലചന്ദ്ര മേനോന്റെ സംവിധാനത്തിലുള്ള ചിത്രം എന്നാലും ശരത് ആണ് റിമി ടോമി ഏറ്റവും ഒടുവില്‍ അതിഥി വേഷത്തില്‍ എത്തിയത്. വര്‍ക്കി എന്ന ചിത്രത്തിനായാണ് ഏറ്റവുമൊടുവില്‍ റിമി ടോമി ഗാനം ആലപിച്ചിരിക്കുന്നത്

Facebook Comments Box