Thu. Mar 28th, 2024

പാലാ ഡിപ്പോയിൽ നിന്നും അന്തർസംസ്ഥാന സർവ്വീസുകൾ പുനരാരംഭിക്കണം: ചെയിൻ – ഓർഡിനറി സർവ്വീസുകൾ മുടക്കരുത് – പാസഞ്ചേഴ്സ് ഫോറം – യോഗം ജീവനക്കാർ കുറവെന്ന് അധികൃതർ

By admin Dec 11, 2021 #news
Keralanewz.com

പാലാ: കോവിസ് കാലത്ത് നിർത്തിവച്ച പാലാ ഡിപ്പോയിൽ നിന്നുമുള്ള അന്തർ സംസ്ഥാനസർവ്വീസുകൾ പുനരാരംഭിക്കണമെന്ന് പാലാ എ- ടി.ഒ. വിളിച്ചു ചേർത്ത യാത്രക്കാരുടെയും സംഘടനാ നേതാക്കളുടെയും സംയുക്ത വേദിയായ പാസഞ്ചേഴ്സ് ഫോറത്തിൽ യാത്രക്കാരുടെ പ്രതിനിധികൾ ആവശ്യപ്പെട്ടു. യാത്രക്കാർക്ക് സൗകര്യപ്രദമാകും വിധം സർവ്വീസുകളുടെ സമയക്രമം മാറ്റി പ്രയോജനപ്പെടുത്തണമെന്നും ആവശ്യം ഉയർന്നു. ബാംഗളൂർ, കോയമ്പത്തൂർ സർവ്വീസുകൾ തിരികെ വരുന്ന സമയം പാടെ പുനക്രമീകരിച്ചാൽ മാത്രമെ യാത്രക്കാർക്ക് പ്രയോജനപ്പെടുകയുള്ളൂ എന്ന് അവർ ചൂണ്ടിക്കാട്ടി

തിരക്കേറിയ രാവിലെയും വൈകിട്ടും കൂടുതൽ സർവ്വീസുകൾ മുടക്കം കൂടാതെ ക്രമീകരിക്കുക, നിർത്തലാക്കിയ ഓർഡിനറി സർവ്വീസുകൾ പുനരാരംഭിക്കുക, ചെയിൻ സർവ്വീസുകളിൽ കൂടുതൽ ബസുകൾ ക്രമീകരിക്കുക എന്നീ ആവശ്യങ്ങൾ യോഗത്തിൽ ഉന്നയിക്കപ്പെട്ടു.പാലാ- ശാന്തമ്പാറ, പാലാ- ഏഴാച്ചേരി – രാമപുരം, പാലാ. – ആലുവ, പാലാ-മംഗലംഡാം, പാലാ- പഞ്ചിക്കൽ എന്നീ സർവ്വീസുകൾ പുനരാരംഭിക്കണമെന്ന് യാത്രക്കാരുടെ പ്രതിനിധികൾ ആവശ്യം ഉന്നയിച്ചു.യോഗത്തിൽ പാലാ എ. ടി. ഒ പി.എ.അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു.കൺട്രോളിംഗ് ഇൻസ്പെക്ടർമാരായ ജോജോ സഖറിയാ, എം.ആർ.സനൽകുമാർ, യാത്രക്കാരുടെ പ്രതിനിധികളായ ജയ്സൺമാന്തോട്ടം, ജോയൽ ബാബു, എബിൻ ജോസ്, ട്രേഡ് യൂണിയൻ നേതാക്കളായ കെ.വി.പ്രകാശ്, പി.വി.ശശി, ഡോ ജി ജേക്കമ്പ് പി.ആർ.രജ്ഞിത്ത്, ശ്രീജേഷ് മണ്ഡപം എന്നി വരും ചർച്ചയിൽ പങ്കെടുത്ത് നിർദ്ദേശങ്ങൾ അവതരിപ്പിച്ചു

ബസുകളുടെയും ജീവനക്കാരുടെയും കുറവ് അധികൃതരും ചൂണ്ടിക്കാട്ടി.ശബരിമല ഡ്യൂട്ടി അവസാനിക്കുന്ന മുറയ്ക്ക് കൂടുതൽ സർവ്വീസുകൾ ആരംഭിക്കുവാൻ കഴിയുമെന്നും ശബരിമല സർവ്വീസിനായി അയച്ച ബസുകൾ തിരികെ ലഭിക്കുന്ന സമയത്ത് കൂടുതൽ ട്രിപ്പുകൾ എന്നും ഡിപ്പോ അധികൃതർ അറിയിച്ചു. ടോയ്ലറ്റ് സൗകര്യം കുറ്റമറ്റതാക്കുമെന്ന് അധികൃതർ ഉറപ്പു നൽകി.. സ്ത്രീകളുടെ വിശ്രമമുറി നവീകരിക്കുന്നതിന് സ്പോൺസർമാരെ കണ്ടെത്തുവാനും തീരുമാനിച്ചു

ആദ്യമായിട്ടാണ് ഡിപ്പോ തലത്തിൽ യാത്രക്കാരുടെ പ്രതിനിധികളുമായി ഡിപ്പോ അധികൃതർ ചർച്ച നടത്തി നിർദ്ദേശങ്ങൾ സ്വീകരിച്ചത്. ഡിപ്പോയും സർവ്വീസുകളും കാര്യക്ഷമമാക്കുന്നതിനായി അധികൃതർ സംഘടിപ്പിച്ച പ്രഥമ പാസഞ്ചേഴ്സ് ഫോറം ചർച്ചയെ പാസേഞ്ചഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺമാന്തോട്ടം സ്വാഗതം ചെയ്തു.ഞായറാഴ്ച ക്രമീകരിച്ചിരിക്കുന്ന മലക്കപ്പാറ ജംഗാൾ സഫാരി സർവ്വീസിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നതെന്നും നിരവധി പേർ യാത്രക്കായി നേരത്തെ തന്നെ സീറ്റുകൾ ബുക്ക് ചെയ്യുന്നുവെന്നും ഈ സർവ്വീസ് തുടരുമെന്നും അധികൃതർ അറിയിച്ചു

Facebook Comments Box

By admin

Related Post