Kerala News

വിവാഹവാഗ്‌ദാനം നല്‍കി ഇരുപതിലധികം പെണ്‍കുട്ടികളെ പീഡിപ്പിച്ചു; പ്രതി പിടിയിൽ

Keralanewz.com

നെടുങ്കണ്ടം: വിവാഹവാഗ്‌ദാനം നല്‍കി ഇരുപതിലധികം പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതി അറസ്‌റ്റില്‍. തൂക്കുപാലം ബ്ലോക്ക്‌ നമ്പര്‍ 401 കല്ലുപറമ്പില്‍ ആരോമലി(22)നെയാണ്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
സാമൂഹിക മാധ്യമങ്ങള്‍ വഴിയും നേരിട്ടും പെണ്‍കുട്ടികളുമായി സൗഹൃദം സ്‌ഥാപിക്കുകയും ചാറ്റ്‌ ചെയ്‌തു ബന്ധം വളര്‍ത്തുകയും അതുവഴി ഫോണ്‍ നമ്പര്‍ വാങ്ങി രാത്രി വീഡിയോ കോള്‍ ചെയ്‌തു നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്‌തശേഷം ഇത്‌ ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

പീഡനത്തിനിരയായ പെണ്‍കുട്ടികളിലൊരാള്‍ നല്‍കിയ പരാതിയില്‍ ഇടുക്കി എസ്‌.പി: ആര്‍. കറുപ്പസ്വാമിയുടെ നിര്‍ദേശപ്രകാരം കട്ടപ്പന ഡിവൈ.എസ്‌.പി: വി.എ. നിഷാദ്‌മോന്‍, നെടുങ്കണ്ടം സി.ഐ: ബി.എസ്‌. ബിനു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതി പിടിയിലായത്‌.
പ്രതിയുടെ ഫോണില്‍ നിരവധി പെണ്‍കുട്ടികളുമായുള്ള സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോയും പോലീസ്‌ കണ്ടെത്തി. ദൃശ്യങ്ങളും മറ്റും ഷെയര്‍ ചെയ്‌തിട്ടുണ്ടാവാം എന്നതിനാല്‍ പ്രതിയുടെ സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്‌. ആരോമലിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു

Facebook Comments Box