ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിന്റെ വിചാരണ ഇന്നാരംഭിക്കും

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിന്റെ വിചാരണ ഇന്നാരംഭിക്കും. മാനഭംഗം, പ്രകൃതി വിരുദ്ധ പീഡനം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിട്ടുള്ളത്. കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമങ്ങൾക്ക് വിലക്കുണ്ട്. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

ഒരു വർഷം മുമ്പ് അന്വേഷണ സംഘം കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. കുറ്റവിമുക്തനാക്കണമെന്ന ഹർജി ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയതിനെ തുടർന്ന് കഴിഞ്ഞ മാസം ഫ്രാങ്കോ മുളക്കൽ വിചാരണ കോടതിയിൽ ഹാജരായിരുന്നു, ഇരയുടെ വിശദാംശങ്ങൾ പുറത്ത് പോകാതിരിക്കാൻ രഹസ്യ വിചാരണയാണ് കേസിൽ നടക്കുന്നത്. അതിനാൽ കോടതി നടപടികൾ മാധ്യമങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ അനുമതിയില്ല. നേരത്തെ കേസിലെ സാക്ഷി മൊഴി പുറത്തു വന്നതിനെ തുടർന്ന് മാധ്യമങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കലും കോടതിയെ സമീപിച്ചിരുന്നു. കേസിൽ ഫ്രാങ്കോ മുളയ്ക്കൽ 25 ദിവസത്തോളം ജയിലിൽ കിടന്നു. ഇതിന് ശേഷം സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ അടക്കം നടന്നിരുന്നു.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •