Fri. Apr 19th, 2024

കോവിഡ് മരണ ധനസഹായം: അപേക്ഷിക്കാനുള്ള വെബ്സൈറ്റ് സജ്ജമായി, അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കാം

By admin Nov 3, 2021 #news
Keralanewz.com

കോവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുവിന് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായം ലഭിക്കുന്നതിന് അപേക്ഷിക്കാൻ വെബ്സൈറ്റ് സജ്ജമായതായി ലാന്റ് റവന്യൂ കമ്മീഷണർ അറിയിച്ചു. relief.kerala.gov.in എന്നതാണ് വെബ്സൈറ്റ് വിലാസം

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മരണ സർട്ടിഫിക്കറ്റ്, (ഐസിഎംആർ നൽകിയത്), ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്റ് (DDD), അപേക്ഷകന്റെ റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകൾ, അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭ്യമാണെങ്കിൽ അതിന്റെ പകർപ്പ് എന്നിവ സഹിതമാണ് പൊതുജനങ്ങൾ അപേക്ഷ സമർപ്പിക്കേണ്ടത്. എല്ലാ അക്ഷയ കേന്ദ്രങ്ങളിലും അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യം ലഭ്യമാണ്.കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 50,000 രൂപയാണ് നഷ്ടപരിഹാരം ലഭിക്കുക. ഇതിനു പുറമെ മരിച്ച വ്യക്തിയെ ആശ്രയിച്ചു കഴിയുന്ന ബി.പി.എൽ കുടുംബങ്ങൾക്ക് പ്രതിമാസം 5000 രൂപ വീതം മൂന്ന് വർഷത്തേക്ക് സമാശ്വാസ ധനസഹായം നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്

സാമൂഹ്യക്ഷേമ പെൻഷനുകളോ ക്ഷേമനിധികളോ മറ്റു പെന്‍ഷനുകളോ ആശ്രിതര്‍ക്ക് ലഭ്യമാകുന്നത് ധനസഹായത്തിന് അയോഗ്യതയാവില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്

Facebook Comments Box

By admin

Related Post