Kerala News

കേരള മെഡിക്കൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Keralanewz.com

കേരള മെഡിക്കൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എസ് ഗൗരീശങ്കറിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് വൈഷ്ണ ഡയവർധനയ്ക്കാണ്.മെഡിക്കൽ റാങ്ക് ലിസ്റ്റും ആയുവേദ റാങ്ക് ലിസ്റ്റുമാണ് പ്രസിദ്ധീകരിച്ചത്. 42,059 പേരാണ് റാങ്ക് പട്ടികയിലുള്ളത്. ഇതിൽ എം.ബി.ബി.എസ് ഉൾപ്പെടെയുള്ള കോഴ്‌സുകൾക്ക് അർഹരായവർ 28759 പേരാണ്.

ആദ്യ 1000 റാങ്കിൽ 560 ഉം പെൺകുട്ടികളാണ്. നീറ്റ് റാങ്കിനെ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയത്. നീറ്റ് പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയവർ റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. അതേസമയം, മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശന ഷെഡ്യൂൾ പിന്നീട് പ്രസിദ്ധീകരിക്കും

Facebook Comments Box