Fri. Apr 19th, 2024

കേരള യൂത്ത്ഫ്രണ്ട് (എം) ഇടുക്കി ജില്ലാ കമ്മിറ്റി നടത്തുന്ന നേതൃത്വ പരിശീലന പ്രോഗ്രാം മറ്റ് യൂത്ത്ഫ്രണ്ട് (എം) ജില്ലാ കമ്മറ്റികൾ മാതൃകയായി സ്വീകരിക്കണം ; ഗവ: ചീഫ് വിപ്പ് ഡോ. എൻ ജയരാജ്‌

By admin Dec 17, 2021 #news
Keralanewz.com

കേരള യൂത്ത് ഫ്രണ്ട് ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന നേതൃത്വ  പരിശീലന  പരിപാടിയുടെ  രണ്ടാമത്  ട്രെയിനിംഗ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. സംഘടനാ  പ്രവർത്തനത്തിൽ  വളരെ  അധികം  പ്രശംസ  അർഹിക്കുന്ന പ്രവർത്തനങ്ങളാണ് പാർട്ടിയും, യൂത്ത് ഫ്രണ്ടും ഇടുക്കിയിൽ നടത്തുന്നത്  എന്നും, യൂത്ത് ഫ്രണ്ട് സംസ്ഥാന നേതൃത്വത്തോട് ഇത്തരം  പരിപാടികൾ ആസൂത്രണം ചെയിത്  നടപ്പിലാക്കാൻ ആവിശ്യപെടുമെന്നും അദ്ദേഹം വ്യക്തമാക്കി 

       സമാപന  സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട്  കേരള ജലവിഭവ  വകുപ്പ് മന്ത്രി ശ്രീ റോഷി  ആഗസ്റ്റിൻ ജില്ലാ പ്രസിഡന്റ് ശ്രീ ഷിജോ  തടത്തിലിനെയും, ഓഫീസ് ചാർജ് സെക്രട്ടറി ജോമോൻ പൊടിപാറയെയും, ജില്ലാഭാരവാഹികളെയും  പ്രത്യേകം അഭിനന്ദിക്കുകയും, പരിശീലന  പ്രോഗ്രാമിന്  വേണ്ട സഹായ സഹകരണങ്ങൾ  വാഗ്ദാനം ചെയ്യുകയും ചെയ്തു.   കേരള കോൺഗ്രസ് എം പാർട്ടിയുടെ ആശയങ്ങൾ ഉൾക്കൊണ്ടുകൊണ്ട്  ആറുമാസം നീണ്ടു നിൽക്കുന്ന  ലീഡ് ട്വന്റി തേർട്ടി  എന്ന് പേരിട്ടിരിക്കുന്ന പരിശീലന പരിപാടി ആണ് നടക്കുന്നത്

കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ  പരിശീലനം നൽകുന്ന വിദഗ്ധ പരിശീലകർ  ആണ് ക്ലാസുകൾ നയിക്കുന്നത്, വ്യക്തിത്വ വികസനം, യോഗ, ഫിനാൻഷ്യൽ മാനേജ്മെന്റ്, പ്രസംഗ പരിശീലനം  തുടങ്ങിയ  വിവിധ  ക്ലാസുകൾ ആണ് ഈ പരിശീലനപരിപാടിയിലൂടെ നൽകുന്നത്. ഓരോ പ്രോഗ്രാമിലും അതായത് നിയോജകമണ്ഡലത്തിൽ മഹത്തായ സേവനങ്ങൾ നൽകിയ പാർട്ടി നേതാക്കളെ ആദരിക്കലും ഈ പ്രോഗ്രാമിന്റെ ഭാഗമായി നടത്തുന്നു

ഒന്നാംഘട്ട പരിശീലനം പ്രോഗ്രാം കഴിഞ്ഞമാസം തൊടുപുഴ നിയോജകമണ്ഡലത്തിൽ വെച്ച് നടത്തി, രണ്ടാംഘട്ട പ്രോഗ്രാം ആണ് ഇടുക്കി നിയോജകമണ്ഡലത്തിൽ വെച്ച് നടത്തിയത്, അഞ്ച് നിയോജക മണ്ഡലങ്ങളിലായി നടത്തുന്ന പ്രോഗ്രാമിന്റെ അവസാന ഘട്ട പ്രോഗ്രാം ഡൽഹിയിൽ വച്ചാണ് നടത്തുന്നത്

       ക്യാമ്പിൽ വച്ച് ഇടുക്കി നിയോജകമണ്ഡലത്തിൽ മഹത്തായ സേവനങ്ങൾ നൽകിയ പാർട്ടി നേതാക്കളെ ആദരിച്ചു.  കേരള കോൺഗ്രസ്‌ എം സംസ്ഥാന ട്രഷറർ തോമസ് ജോസഫ് സാർ, ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ, നിയോജകമണ്ഡലം പ്രസിഡന്റ് ഷാജി  കാഞ്ഞമല, യൂത്ത് ഫ്രണ്ട് സംസ്ഥാന ഓഫിസ് ചാർജ് സെക്രട്ടറി സിറിയക് ചാഴിക്കാടൻ, സംസ്ഥാന ജനറൽ  സെക്രട്ടറി സണ്ണി സ്റ്റോറിൽ, സംസ്ഥാന സെക്രിയേറ്റ് മെമ്പർ, അഡ്വക്കേറ്റ്  ജോബിൻ ജോളി എന്നിവർ പങ്കെടുത്തു

Facebook Comments Box

By admin

Related Post