Fri. May 3rd, 2024

ദേശീയപാതയിൽ പൊൻകുന്നം ഇരുപതാംമൈൽ കടുക്കാമല വളവിലെ ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ലോറി കാറിനുമുകളിലേക്ക് മറിഞ്ഞു

By admin Jun 2, 2022 #news
Keralanewz.com

പൊൻകുന്നം: ദേശീയപാതയിൽ ഇരുപതാംമൈൽ കടുക്കാമല വളവിലെ ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ലോറി കാറിനുമുകളിലേക്ക് മറിഞ്ഞു. രണ്ടുപേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം നടന്നത്. തമിഴ് നാട്ടിലെ നാമക്കലിൽ നിന്ന് കോഴിമുട്ടയുമായി കോട്ടയത്തേക്കുപോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്

 
ലോറിയിലുണ്ടായിരുന്ന കോട്ടയം വെച്ചൂർ ചിറ്റേഴത്തുചിറ റ്റിജുവിനു പരിക്കേറ്റു. കാറിലുണ്ടായിരുന്ന ഒരാൾക്കും പരിക്കേറ്റു. ഇരുവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. പരിക്ക് ഗുരുതരമല്ല. കാർ പൂർണ്ണമായും തകർന്നു. ലോറി മറിഞ്ഞതിനെത്തുടർന്ന് ഏറെ നേരം ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു. മുട്ട മുഴുവൻ പൊട്ടിനശിച്ചു. ഏകദേശം 12 ലക്ഷം രൂപയുടെ നഷ്ടം വന്നതായി ലോറിയുടമയായ കോഴിമുട്ട വ്യാപാരി പറഞ്ഞു

Facebook Comments Box

By admin

Related Post