‘ലേലം റദ്ദാക്കിയാല്‍ നിയമ നടപടി സ്വീകരിക്കും: ഥാര്‍ തനിക്ക് തന്നെ വേണമെന്ന് അമല്‍ മുഹമ്മദ് അലി
തൃശ്ശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഥാര്‍ ലേലത്തില്‍ പങ്കെടുത്തത് എല്ലാ നിയമനടപടികളും പാലിച്ചാണെന്ന് അമല്‍ മുഹമ്മദലി.
ലേലത്തിന് ശേഷം വാഹനം വിട്ട് നല്‍കില്ലെന്ന് ദേവസ്വത്തിന് പറയാനാകില്ലെന്നും ഈ നിലപാട് ശരിയല്ലെന്നും അമല്‍ പറഞ്ഞു.ഥാര്‍ തനിക്ക് തന്നെ വേണമെന്നും ലേലം റദ്ദാക്കിയാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും അമല്‍ പറഞ്ഞു.
ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ച മഹീന്ദ്രയുടെ ന്യൂ ജനറേഷന്‍ എസ്യുവി ഥാര്‍ ശനിയാഴ്ചയാണ് ലേലം ചെയ്തത്. എന്നാല്‍ ലേലത്തിന് പിന്നാലെ വാഹനം വിട്ടുനല്‍കുന്നതിനെ കുറിച്ച തര്‍ക്കവും ആരംഭിച്ചു. വാഹനം കൈമാറുന്ന കാര്യത്തില്‍ പുനരാലോചന വേണ്ടി വരുമെന്ന് ദേവസ്വം ചെയര്‍മാന്‍ കെ.ബി മോഹന്‍ദാസ് പ്രതികരിച്ചു. ലേലം ഉറപ്പിക്കുന്ന കാര്യത്തില്‍ 21ന് ചേരുന്ന ഭരണ സമിതിയാണ് അന്തിമ തീരുമാനം എടുക്കുകയെന്നും ഭരണസമിതിയില്‍ അഭിപ്രായവ്യത്യാസം ഉണ്ടായാല്‍ തീരുമാനം മാറ്റേണ്ടിവരുമെന്നും മോഹന്‍ദാസ് പറഞ്ഞു.
15 ലക്ഷം രൂപയാണ് ലേലത്തിന്റെ അടിസ്ഥാന വിലയായി ദേവസ്വം നിശ്ചയിച്ചിരുന്നത്. അതില്‍ പതിനായിരം രൂപ കൂട്ടി വിളിച്ച് 15 ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് എറണാകുളം സ്വദേശി അമല്‍ മുഹമ്മദ് അലി ലേലം ഉറപ്പിച്ചത്