Kerala News

തിരുവനന്തപുരത്ത് പെട്രോൾ നൂറിനരികിൽ;പെട്രോളിനും ഡീസലിനും 28 പൈസ വീതം ഇന്നും കൂടി

Keralanewz.com

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വര്‍ധനവ് തുടരുന്നു. അടുത്തടുത്ത ദിവസങ്ങളില്‍ വില ഉയര്‍ത്തുന്ന നടപടി എണ്ണ കമ്ബനികള്‍ ഇന്നും ആവര്‍ത്തിച്ചപ്പോള്‍ നൂറ് എന്ന മാന്ത്രിക സംഖ്യയിലേക്ക് കൂടുതല്‍ അടുത്തിരിക്കുകയാണ് കേരളത്തില്‍ പെട്രോള്‍ വില. ഇന്ന് 28 പൈസ വീതമാണ് പെട്രോളിനും ഡീസലിനും വര്‍ധിപ്പിച്ചത്. ഈ മാസം മാത്രം ഇത് 12-ാം തവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്.

തിരുവനന്തപുരത്ത് പെട്രോളിന് 99.54 രൂപയും ഡീസലിന് 94.82 രൂപയുമായി. കോഴിക്കോട് പെട്രോളിന് 97.97 രൂപയും ഡീസലിന് 93.35 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 97.60 രൂപയും, ഡീസലിന് 93.99 രൂപയുമായി. തലസ്ഥാന ജില്ലയില്‍ 46 പൈസകൂടി ഉയര്‍ന്നാല്‍ പെട്രോള്‍ വില സെഞ്ചുറിയടിക്കും. വരും ദിവസങ്ങളില്‍ തന്നെ പെട്രോള്‍ വില കേരളത്തിലും മൂന്നക്കം കടക്കുമെന്നാണ് കരുതുന്നത്.

ഈ വര്‍ഷം അനിയന്ത്രിതമായി ഉയരുന്ന ഇന്ധനവിലയ്ക്ക് തിരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് ശമനം ഉണ്ടായിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും അടുത്തടുത്ത ദിവസങ്ങളില്‍ ഇന്ധനവില കുത്തനെ ഉയര്‍ത്തുകയാണ് എണ്ണ കമ്ബനികള്‍. സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയും ചെയ്യുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മാത്രം 32 തവണ ഇന്ധനവില കൂടി.

രാജ്യ വ്യാപകമായി ഇന്ധന വിലക്കയറ്റത്തില്‍ പ്രതിഷേധം ശക്തമാവുമ്ബോഴും വര്‍ദ്ധനവ് തുടരുകയാണ്. കൊവിഡിന്റെ ദുരിതത്തില്‍ ജനങ്ങള്‍ കഴിയുന്നതിനിടെയാണ് രാജ്യത്ത് ഇന്ധന വില ഉയരുന്നത്. എന്നാല്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാരിന് പണം വേണമെന്ന നിലപാടാണ് വില വിര്‍ധനവിനെ ന്യായീകരിച്ച്‌ കേന്ദ്ര പെട്രോളീയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍

Facebook Comments Box