Sun. May 5th, 2024

സംസ്ഥാനത്ത് കെ.എസ്. ആർ. ടി. സി. ഓഡിനറി ചെയിൻ സർവീസ് നിർത്തി,സാധാരണക്കാരുടെ യാത്രാക്ലേശം തുടരുന്നു

By admin Jun 23, 2021 #news
Keralanewz.com

തിരുവനന്തപുരം:സംസ്ഥാനത്ത് കെ.എസ്. ആർ. ടി. സി. ഓഡിനറി ചെയിൻ സർവീസ് നിർത്തി. കൊറോണ കാലഘട്ടത്തിൽ 12 മണിക്കൂർ സമയക്രമത്തിൽ സിംഗിൾ ഡ്യൂട്ടിയായി ഓഡിനറി ഷെഡ്യൂൾ പുന:ക്രമീകരിക്കാൻ യൂണിറ്റ് ഓഫീസർമാർക്ക് പ്രത്യേക സർക്കുലറിലൂടെ നിർദ്ദേശം നൽകിയതിൻ്റെ ഫലമായി 10, 15 മിനിറ്റ് ഗ്യാപ്പിൽ ഓടിയിരുന്ന ചെയിൻ ഒന്നും, ഒന്നരയും മണിക്കൂർ ഗ്യാപ്പിലാണ് ഓടുന്നത്.. ഇതു മൂലം നഗരങ്ങളെ ബന്ധിപ്പിച്ച് ഓടിയിരുന്ന ഓഡിനറി ചെയിൻ സർവീസ് നിന്നു പോകുന്ന അവസ്ഥയിലാണ്.ജനങ്ങൾക്ക് ഏറ്റവും പ്രയോജനകരവും, കെ.എസ് .ആർ ടി സിക്ക് മികച്ച വരുമാനവും ലഭ്യമാക്കിയിരുന്നത് ഓരോ ഡിപ്പോകളിൽ നിന്നും ഓടിയിരുന്ന ചെയിൻ സർവീസുകളായിരുന്നു.പ്രധാനപ്പെട്ട രണ്ടോ മൂന്നോ നഗരങ്ങളെ കൂട്ടിയിണക്കിയായിരുന്നു ഓഡിനറി ചെയിൻ സർവീസ് നടത്തിയിരുന്നത്.കെ.എസ്.ആർ.ടി.സി നഷ്ടത്തിലാകാൻ കാരണം ഓഡിനറി സർവീസാണെന്ന  കണ്ടെത്തലാണിപ്പോൾ കോർപ്പറേഷൻ നേതൃത്വത്തിനുള്ളതെന്ന്  ജീവനക്കാർ തന്നെ കുറ്റപ്പെടുത്തുന്നു .തിരക്ക് കുറവുള്ള ഉച്ചയ്ക്കും, വൈകിട്ട് 7 മണിക്ക് ശേഷവും സർവീസുകൾ ഓഡിനറി സർവീസ് വേണ്ട എന്ന നിലപാടിലാണ് മാനേജ്മെൻറ്. സാധാരണ ജനങ്ങൾ ഏറ്റവും കൂടുതൽ ബസ് സർവീസിനെ ആശ്രയിക്കുന്ന ഉച്ചക്കും, വൈകിട്ടും ബസുകളുടെ ലഭ്യത കുറവ് ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്നതിനൊപ്പം , കൃത്യമായ ഇടവേളകളിൽ ബസില്ലാത്തത് യാത്രാ ആവശ്യങ്ങൾക്ക് മറ്റ് മാർഗ്ഗം ആശ്രയിക്കേണ്ട സ്ഥിതിയിലേക്ക് ആളുകളെ എത്തിച്ചു

Facebook Comments Box

By admin

Related Post