Fri. May 3rd, 2024

“കസ്റ്റമറായി ” ചമഞ്ഞ് പോലീസ് ചാറ്റ് ചെയ്തു; ജെയ്മോൻ കുടുങ്ങി! ചിത്രം കൊടുത്തത് 250 മുതൽ 2000 രൂപ വരെ വാങ്ങി

By admin Sep 4, 2021 #news
Keralanewz.com


വീട്ടമ്മയുടെ ചിത്രം മോർഫ് ചെയ്ത് നഗ്നമാക്കി അയച്ചുകൊടുത്തിരുന്ന ജയ്മോനെ പാലാ പോലീസ് കുടുക്കിയത് തന്ത്രപരമായി. പോലീസ് ഒരാളെ കസ്റ്റമറായി അവതരിപ്പിച്ച് ജെയ്മോനുമായി സൗഹൃദം സൃഷ്ടിച്ചു. പണം കൊടുത്തു തന്നെ വീട്ടമ്മയുടെ വിവിധ തരത്തിലുള്ള ചിത്രങ്ങൾ പോലീസ് ജെയ്മോനിൽ നിന്നും ചാറ്റിലൂടെ സ്വീകരിച്ച് തെളിവ് ഉറപ്പിച്ച ശേഷമായിരുന്നൂ അറസ്റ്റ്.

ജയ് മോൻ നഗ്നചിത്രങ്ങൾ അയച്ചുകൊടുത്തത് 250 രൂപാ മുതൽ 2000 രൂപാ വരെ വാങ്ങിക്കൊണ്ട് .! ടെലഗ്രാമിലും ഷെയർ ചാറ്റിലുമായി വീട്ടമ്മയുടെ പേരിലെടുത്ത അക്കൗണ്ടിലൂടെ ദിവസേന നാൽപ്പതു മുതൽ 70 വരെ പേരുമായാണ് ഇയാൾ വീട്ടമ്മ എന്ന മട്ടിൽ  ചാറ്റ് ചെയ്തിരുന്നത്.

സമൂഹത്തിലെ നാനാതുറകളിൽപ്പെട്ട അറുനൂറോളം  പേർ പണം കൊടുത്ത് ഇയാളിൽ നിന്നും നഗ്നചിത്രങ്ങൾ  സ്വീകരിച്ചു. ഇവരുടെ പേര് വിവരങ്ങളും ശേഖരിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇത് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുള്ളവരേയും നിരീക്ഷിച്ചു വരികയാണെന്ന് പാലാ എസ്. എച്ച്. ഒ. കെ. പി. ടോംസൺ പറഞ്ഞു.

ഇന്നലെ തെങ്ങണയിലെ ഒളിത്താവളത്തിൽ ഇൻസ്പെക്ടർ ടോംസണും സംഘവും എത്തുമ്പോൾ വീട്ടമ്മയുടെ മറ്റൊരു ചിത്രം പൂർണ്ണ നഗ്നമാക്കി മോർഫ് ചെയ്യുന്ന ശ്രമത്തിലായിരുന്നു ഇയാൾ. പോലീസിനെ കണ്ടപാടെ ഇത് ഡിലീറ്റ് ചെയ്തു. ഇതുൾപ്പെടെ ഇയാൾ മോർഫ് ചെയ്ത ചിത്രങ്ങളെല്ലാം കംപ്യൂട്ടർ വിദഗ്ധരുടെ സഹായത്തോടെ വീണ്ടെടുത്തായി പോലീസ് പറഞ്ഞു.

പതിവില്ലാത്ത വിധം തന്നെ ആളുകൾ മോശമായി നോക്കുകയും കമൻ്റുകൾ പറയുകയും ചെയ്യുന്നതു ശ്രദ്ധിച്ച വീട്ടമ്മ , ഭർത്താവിനോട് ഇക്കാര്യം പങ്കുവെച്ചു. പിന്നീട് മോർഫ് ചെയ്ത നിലയിലുള്ള  ചിത്രങ്ങൾ ഒരു സുഹൃത്ത്  ഭർത്താവിന് അയച്ചുകൊടുക്കുക കൂടി ചെയ്തതോടെയാണ് ചതി മനസ്സിലായതും തുടർന്ന്  പോലീസിൽ പരാതിപ്പെട്ടതും.

“മമ്മീ ” എന്ന് വിളിച്ച് തന്നോട്  അടുപ്പം കാട്ടിയിരുന്ന, മകൻ്റെ സുഹൃത്തുകൂടിയായിരുന്ന ജയ്മോൻ ഇങ്ങനെ ചെയ്യുമെന്ന് വീട്ടമ്മ ഒരിക്കലും കരുതിയില്ല. ഇയാൾക്ക് പഠന ആവശ്യങ്ങൾക്കും മറ്റും പലപ്പോഴും വീട്ടമ്മയും കുടുംബവും സഹായവും ചെയ്തിരുന്നു. ഇങ്ങനെയൊരാൾ തങ്ങളെ ചതിക്കുമെന്ന് വീട്ടമ്മയും കുടുംബവും ഒരിക്കലും ഓർത്തിരുന്നില്ല. ജെയ്മോനാണു സംഭവത്തിനു പിന്നിലെന്ന് പോലീസ് കണ്ടെത്തിയിട്ടും ഇത് ഉൾക്കൊള്ളാനാവാത്ത നിലയിലായിരുന്നൂ ഈ കുടുംബം.

നഗ്നചിത്രങ്ങൾ അയച്ചുകൊടുത്ത് ശേഖരിച്ചിരുന്ന പണം മദ്യപാനത്തിനാണ് ജയ് മോൻ ഉപയോഗിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. പിടിയിലായിട്ടും ഇയാൾക്ക് യാതൊരു കൂസലുമില്ലായിരുന്നൂവെന്നത് അന്വേഷണ ഉദ്യോഗസ്ഥരേയും അമ്പരപ്പിച്ചു.

Facebook Comments Box

By admin

Related Post