Fri. Apr 26th, 2024

കോട്ടയത്ത് ഇന്നും നാളെയും ഗതാഗത നിയന്ത്രണം

By admin Jan 2, 2022 #news
Keralanewz.com

കോ ട്ടയം: ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ ഞായറാഴ്ചയും തിങ്കളാഴ്ചയും(ജനുവരി 2,3) കോട്ടയത്ത് വാഹന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി.ഞായറാഴ്ച അതിരമ്ബുഴ-മെഡിക്കല്‍ കോളജ്, കുട്ടോമ്ബുറം – യൂണിവേഴ്സിറ്റി റോഡുകളില്‍ രാവിലെ 9.15 മുതല്‍ 11.30 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിരമ്ബുഴ ഭാഗത്തു നിന്നു യൂണിവേഴ്സിറ്റി വരെ മാത്രമേ ഗതാഗതം അനുവദിക്കൂ.ജില്ലാ പൊലീസ് മേധാവി ഡി ശില്‍പയാണ് ഈ വിവരം അറിയിച്ചത്.

അതിരമ്ബുഴ ഭാഗത്തു നിന്നും മെഡിക്കല്‍ കോളജിലേക്കുള്ള വാഹനങ്ങള്‍ അതിരമ്ബുഴ ഫെറോന ചര്‍ച്ചിന് മുന്‍വശത്ത് കൂടി പാറോലിക്കല്‍ കവലയിലെത്തി എം.സി. റോഡ് വഴി തിരിഞ്ഞു പോകണം. അടിച്ചിറ ഭാഗത്തു നിന്നു യൂണിവേഴ്സിറ്റിയിലേക്ക് പോകേണ്ട വാഹനങ്ങള്‍ അമ്മഞ്ചേരി ജംഗ്ഷനില്‍ നിന്നു തിരിഞ്ഞ് ഓട്ടക്കാഞ്ഞിരം വഴി പോകണം. നീണ്ടൂര്‍, കല്ലറ, വൈക്കം ഭാഗത്തു നിന്നും മെഡിക്കല്‍ കോളജിലേക്കുള്ള വാഹനങ്ങള്‍ മാന്നാനം കവലയിലെത്താതെ സൂര്യാ കവല വാരിമുട്ടം വഴി പോകണം. സമാന നിയന്ത്രണങ്ങള്‍ തിങ്കളാഴ്ച രാവിലെ 8.45 മുതല്‍ 11.30 വരെ ഉണ്ടായിരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. തിങ്കളാഴ്ചയാണ് (ജനുവരി 03) ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു കോട്ടയത്ത് എത്തുന്നത്. മാന്നാനം സെന്റ് എഫ്രേംസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സിഎംഐ-സിഎംസി സംഘടിപ്പിക്കുന്ന സെന്റ് കുര്യാക്കോസ് ഏലിയാസ് ചാവറയുടെ 150-ാം ചരമവാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഇത്

Facebook Comments Box

By admin

Related Post