Fri. Mar 29th, 2024

സംശയം വേണ്ട: കേരള കോൺഗ്രസ് (എം) കേഡർ സ്വഭാവത്തിലേക്ക് തന്നെ; കോർപ്പറേഷൻ ബോർഡ് ചെയർമാൻമാരെ നിശ്ചയിച്ചത് പാർട്ടി പ്രവർത്തനത്തിലെ പങ്കാളിത്തവും സീനിയോറിറ്റിയും പ്രവർത്തനമികവും പരിഗണിച്ച്

By admin Jan 5, 2022 #news
Keralanewz.com

 കോട്ടയം: എൽഡിഎഫ് സർക്കാർ കേരള കോൺഗ്രസ് (എം) ന് അനുവദിച്ച ബോർഡ് കോർപറേഷൻ ചെയർമാൻ മാരുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ മനസ്സിലായത് കേരള കോൺഗ്രസ് (എം) കേഡർ സ്വഭാവത്തിലേക്ക് മുന്നോട്ടു പോകും എന്നുള്ള വ്യക്തമായ സൂചനയാണ് പാർട്ടി ചെയർമാൻ ജോസ് കെ മാണി നൽകിയത്. പാർട്ടിയിലെ പ്രവർത്തന പരിചയവും പങ്കാളിത്തവും സീനിയോറിറ്റി യും പ്രാദേശിക താല്പര്യങ്ങളും പരിഗണിച്ചാണ് ഇക്കുറി ചെയർമാൻ സ്ഥാനം നൽകിയത്

കോട്ടയം ജില്ലയിൽ നിന്നും. പാർട്ടി ചെയർമാൻറെ വിശ്വസ്തനും ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയുമായ സ്റ്റീഫൻ ജോർജ്  എക്സ് എംഎൽഎ. ജോർജുകുട്ടി ആഗസ്തി, ജോസ് ടോം എന്നിവരും. ഇടുക്കി ജില്ലയിൽ നിന്നും മുതിർന്ന നേതാവ് അലക്സ് കോഴിമല യും, എറണാകുളം ജില്ലയിൽ നിന്നും ബാബു ജോസഫും, വയനാട് ജില്ലാ പ്രസിഡൻറ് കെ ജെ ദേവസ്യയും കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് അഡ്വ. മുഹമ്മദ് ഇക്ബാലും. എസ്എൻഡിപി യോഗത്തിന്റെ നോമിനിയായി  സദാനന്ദൻ കെ വിയും ചെയർമാന്മാരായി. മാസങ്ങളായി നീണ്ടുനിന്ന  ആലോചനയ്ക്കും അനിശ്ചിതത്വത്തിനും ശേഷമാണ് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം പി ഇന്ന് വളരെ നാടകീയമായി തീരുമാനം പ്രഖ്യാപിച്ചത്

പ്രതിസന്ധിഘട്ടങ്ങളിൽ പാർട്ടിയോടും ചെയർമാനോടും കൂറുപുലർത്തിയ വർക്കാണ് നറുക്കു വീണത്. സ്ഥാന മോഹികൾ പാർട്ടിയിൽ ഏറെ ഉണ്ടായിരുന്നുവെങ്കിലും കുറ്റമറ്റ ഒരു ലിസ്റ്റ് പ്രഖ്യാപിക്കാൻ കഴിഞ്ഞതോടെ പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപിക്ക് പാർട്ടി നേതാക്കന്മാരുടെയും അണികളുടെയും പൂർണപിന്തുണ ലഭിച്ചുകഴിഞ്ഞു

Facebook Comments Box

By admin

Related Post