Fri. Apr 26th, 2024

മാരക മയക്കുമരുന്നുമായി യുവതി അടക്കം മൂന്നു പേര്‍ പിടിയില്‍

By admin Jan 6, 2022 #news
Keralanewz.com

ടുക്കി: അടിമാലി നര്‍കോട്ടിക് എന്‍ഫോസ്‌മെന്റിന് ലഭിച്ച രഹസ്യവിവരത്തിന്‍മേല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി ഇ ഷൈബുവിന്‍്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 277 ഗ്രാം ഹാഷിഷ് ഓയിലും 14 ഗ്രാം ഉണക്ക കഞ്ചാവുമായി യുവതി അടക്കം മൂന്നു പേര്‍ പിടിയിലായി.

മലപ്പുറം സ്വദേശി ദാറുല്‍ അമാന്‍ വീട്ടില്‍ ബീരാന്‍ കുട്ടി മകന്‍ അബുല്‍ലെയിസ്(34), എറണാകുളം സ്വദേശി, കൊല്ലംപറമ്ബില്‍ വീട്ടില്‍ ബാബു മകന്‍ അതുല്‍ബാബു (30), കോട്ടയം സ്വദേശിനി, കല്ലുപുരയ്ക്കല്‍ വീട്ടില്‍, ഷുക്കൂര്‍ മകള്‍ സുറുമി ഷുക്കൂര്‍ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

തമിഴ്നാട്ടില്‍ നിന്നും മയക്കുമരുന്നുമായി എത്തിയ ഇവര്‍ അടിമാലിയിലെ ഒരു ലോഡ്ജില്‍ മുറിയെടുത്തു താമസിക്കവേയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ്

Facebook Comments Box

By admin

Related Post