Fri. May 3rd, 2024

വീട്ടമ്മയെ കബളിപ്പിച്ച് 65 പവനും നാലുലക്ഷം രൂപയും തട്ടിയ മൂന്നുപേർ അറസ്റ്റിൽ പ്രതികൾ,നടി ഷംന കാസിമിൽനിന്ന് പണംതട്ടാൻ ശ്രമിച്ചവർ

By admin Jan 6, 2022 #news
Keralanewz.com

കയ്പമംഗലം: മിസ്ഡ് കോളിലൂടെ വീട്ടമ്മയുമായി അടുപ്പമുണ്ടാക്കി 65 പവൻ സ്വർണവും നാലുലക്ഷം രൂപയും തട്ടിയെടുത്ത മൂന്നുപേർ അറസ്റ്റിൽ.

കയ്പമംഗലം തായ്‌നഗർ സ്വദേശി പുതിയവീട്ടിൽ അബ്ദുൽസലാം (24), ചേറ്റുവ ഏങ്ങണ്ടിയൂർ സ്വദേശി അമ്പലത്തുവീട്ടിൽ അഷ്‌റഫ് (53), വാടാനപ്പള്ളി ശാന്തിനഗറിൽ അമ്പലത്തുവീട്ടിൽ റഫീഖ് (31) എന്നിവരെയാണ് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി. സലീഷ് എൻ. ശങ്കറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്.

നേരത്തെ നടി ഷംന കാസിമിനെ കബളിപ്പിച്ച് പണംതട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ കൂടിയാണിവർ.

മൂന്നുമാസം മുൻപാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. കയ്പമംഗലം കൂരിക്കുഴിയിലുള്ള വീട്ടമ്മ നൽകിയ പരാതിയിലാണ് അന്വേഷണമാരംഭിച്ചത്.

പലതവണയായാണ് കൂരിക്കുഴിയിലെ വീട്ടമ്മയിൽനിന്ന്‌ ഇവർ സ്വർണവും പണവും തട്ടിയെടുത്തത്

Facebook Comments Box

By admin

Related Post