Kerala News

തിരുവല്ല എം.എല്‍ എ മാത്യു ടി തോമസിന്റെ പേരില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മിച്ച് പണം തട്ടാന്‍ ശ്രമം

Keralanewz.com

തിരുവല്ല : തിരുവല്ല എം.എല്‍ എ മാത്യു ടി തോമസിന്റെ പേരില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മിച്ച് പണം തട്ടാന്‍ ശ്രമം. സംഭവത്തില്‍ എം.എല്‍.എ പോലീസില്‍ പരാതി നല്‍കി. മാത്യു ടി തോമസിന്റെ ഫോട്ടോ അടക്കം ഉപയോഗിച്ച് നിര്‍മിച്ച വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് പണം തട്ടാന്‍ ശ്രമം നടന്നത്. മെസഞ്ചറിലൂടെയും വ്യാജ നമ്പരിലുള്ള വാട്ട്‌സ്ആപ്പിലൂടെയുമാണ് പണം ആവശ്യപ്പെട്ട് മെസേജുകള്‍ അയക്കുന്നത്. ഫോണ്‍പേ വഴി 8932996496, 8601566745 എന്നീ നമ്പരുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാനാണ് ആവശ്യപ്പെടുന്നത്. ഇക്കഴിഞ്ഞ ദിവസം രാത്രി സുഹൃത്ത് ഫോണില്‍ വിളിച്ചറിയിച്ചപ്പോഴാണ് എം.എല്‍ എ സംഭവമറിഞ്ഞത്. ഉടന്‍ തന്നെ സൈബര്‍ സെല്ലിലടക്കം പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സൈബര്‍ വിഭാഗം വ്യാജ അക്കൗണ്ടും ഫോണ്‍ നമ്പരുകളും ബ്ലോക്ക് ചെയ്തു. തന്റെ പ്രൊഫൈല്‍ വ്യാജമായി നിര്‍മിച്ച് പണം തട്ടാനുള്ള ശ്രമത്തില്‍ ആരും കുടുങ്ങരുതെന്ന് കാട്ടി മാത്യു ടി തോമസ് എം.എല്‍.എ തന്റെ ഫേസ് ബുക്ക് പേജിലൂടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

Facebook Comments Box