Kerala News

കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് ചങ്ങനാശേരി സ്വദേശിയായ യുവാവ് മരിച്ചു

Keralanewz.com

ചങ്ങനാശേരി : കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് ചങ്ങനാശേരി സ്വദേശിയായ യുവാവ് മരിച്ചു. 
ചങ്ങനാശേരി വെങ്കോട്ട കളത്തിങ്കൽ ബോബിൻ കെ ലാലിച്ച(26)നാണ് മരിച്ചത്

ബോബിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനും അപകടത്തിൽ സാരമായി പരിക്കേറ്റിട്ടുണ്ട് 
മാടപ്പള്ളി ഇല്ലിമൂടിന് സമീപമാണ് അപകടമുണ്ടായത്.ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ കേറ്ററിംങ് ജോലികൾക്കു ശേഷം മടങ്ങുകയായിരുന്നു വെങ്കോട്ട സ്വദേശികളായ സംഘം
ഇവർ സഞ്ചരിച്ച കാർ ഇല്ലിമൂടിനു സമീപം നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മറിയുകയായിരുന്നു

Facebook Comments Box