തീപ്പെട്ടിക്കുള്ളില്‍ വയ്ക്കാവുന്ന സാരിയുമായി തെലങ്കാനയിലെ നെയ്ത്തുകാരന്‍

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

ആറ് ദിവസം കൊണ്ട് നെയ്ത്തുകാരന്‍ സ്വന്തം കയ്യാല്‍ നിര്‍മ്മിച്ചതാണ് ഈ സാരി. യന്ത്രത്തിലായിരുന്നു എങ്കില്‍ ഇതിന് രണ്ട് ദിവസം മാത്രമേ വേണ്ടി വരുമായിരുന്നുള്ളൂ.

കൈകൊണ്ട് നെയ്ത സാരിക്ക് 12000 രൂപയാണ് വില. യന്ത്രത്തില്‍ നിര്‍മ്മിക്കുമ്ബോള്‍ വില 8000 ആയി കുറയുമെന്നും അദ്ദേഹം പറഞ്ഞു

ഹൈദരാബാദ്: ഒരു തീപ്പെട്ടിക്കുള്ളില്‍ വയ്ക്കാവുന്ന വിധത്തിലുള്ള സാരിയുമായി തെലങ്കാനയില്‍ നിന്നുമൊരു നെയ്ത്തുകാരന്‍.
സ്വന്തം കൈകൊണ്ട് നിര്‍മ്മിച്ച ഈ അത്യപൂര്‍വ സാരി ഇദ്ദേഹം തെലങ്കാന മന്ത്രി സബിത ഇന്ദ്രറെഡിക്ക് സമ്മാനിച്ചു.

രജന സിര്‍സില്ല ജില്ലയില്‍ നിന്നുള്ള നല്ല വിജയിയാണ് ഈ സാരി നെയ്തത്. കഴിഞ്ഞ ദിവസം ഈ സാരിയുടെ പ്രദര്‍ശനം നടത്തി. ഈ വേളയില്‍ മന്ത്രിമാരായ കെ ടി രാമറാവു, പി സബിതാ റെഡ്ഡി, വി ശ്രീനിവാസ് ഗൗഡ്, എരബെല്ലി ദയകര്‍ റാവു എന്നിവര്‍ സംബന്ധിച്ചു.

ആറ് ദിവസം കൊണ്ട് സ്വന്തം കയ്യാല്‍ നിര്‍മ്മിച്ചതാണ് ഈ സാരി. യന്ത്രത്തിലായിരുന്നുവെങ്കില്‍ ഇതിന് രണ്ട് ദിവസം മാത്രമേ വേണ്ടി വരുമായിരുന്നുള്ളൂവത്രേ. കൈകൊണ്ട് നെയ്ത സാരിക്ക് 12000 രൂപയാണ് വില. യന്ത്രത്തില്‍ നിര്‍മ്മിക്കുമ്ബോള്‍ വില 8000 ആയി കുറയുമെന്നും അദ്ദേഹം പറഞ്ഞു.

2010ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബരാക് ഒബാമയും ഭാര്യയും ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അമേരിക്കന്‍ പ്രഥമ വനിതയ്ക്ക് ഇത്തരത്തില്‍ മുപ്പത് ഗ്രാം മാത്രം ഭാരമുള്ള ഒരു സാരി ഇന്ത്യയിലെ നെയ്ത്തുകാര്‍ സമ്മാനിച്ചിരുന്നു. വൃദ്ധ ദമ്ബതികളായ നാരായണപ്പ(69)ഭാര്യ കമലമ്മ(65) എന്നിവര്‍ ചേര്‍ന്നാണ് ഈ മൈസൂര്‍ പട്ട് സാരി നിര്‍മ്മിച്ചത്.
കേവലം മൂന്ന് പട്ടുനൂല്‍പ്പുഴുവിന്റെ കൊക്കൂണുകള്‍ ഉപയോഗിച്ചാണ് ഈ സാരി നിര്‍മ്മിച്ചത്. സാധാരണ 24 കൊക്കൂണുകള്‍ കൊണ്ടാണ് സാരി നിര്‍മ്മിക്കാറുള്ളത്. മൂന്ന് കൊക്കൂണുകള്‍ മാത്രമായിരുന്നതിനാലാണ് ഇതിന് ഭാരക്കുറവുണ്ടായത്


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •