Kerala News

ഭര്‍ത്താവിന്റെ അവിഹിതം കൈയ്യോടെ പിടികൂടി, ജോലിസ്ഥലത്തെത്തി കാമുകിയെ പൊതിരെ തല്ലി

Keralanewz.com

പെരിങ്ങോം: ഭര്‍ത്താവിന്റെ അവിഹിതം കൈയ്യോടെ പിടികൂടിയതിനു പിന്നാലെ കാമുകിയെ സ്വകാര്യ ക്ലീനിക്കില്‍ കയറി തല്ലിച്ചതച്ച സംഭവത്തില്‍ ഭാര്യയ്ക്കും പെണ്‍സുഹൃത്തിനുമെതിരേ കേസ്. മര്‍ദ്ദനമേറ്റ നീലേശ്വരം മരക്കാപ്പ് കടപ്പുറം സ്വദേശിനിയും പെരിങ്ങോത്ത് ക്ലിനിക് നടത്തുന്ന 31കാരിയുടെ പരാതിയിലാണ് പെരിങ്ങോം പോലിസ് കേസെടുത്തത്.
പയ്യന്നൂരില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിയായ യുവതിക്കും സുഹൃത്തായ മറ്റൊരു യുവതിക്കുമെതിരേയാണ് കേസ്. ഇക്കഴിഞ്ഞ അഞ്ചിന് രാവിലെ 11.30ഓടെ പെരിങ്ങോം ടൗണിലാണ് സംഭവം. ഇവിടെ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന പരാതിക്കാരിയെ ക്ലിനിക്കില്‍ കയറി ചെന്ന യുവതികള്‍ കൈകാര്യം ചെയ്യുകയായിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് പെട്രോള്‍ പമ്പ് ഉടമ കൂടിയായ ഭര്‍ത്താവ് വീട്ടിലെത്താതായതോടെ പോലിസ് സഹായത്തോടെ അന്വേഷിച്ചപ്പോഴാണ് പയ്യന്നൂരിന് സമീപത്തെ ക്വാട്ടേര്‍സില്‍ വച്ച് രാത്രിയില്‍ കാമുകിക്കൊപ്പം കണ്ടെത്തിയത്. താക്കീത് ചെയ്തു വിട്ടയച്ചുവെങ്കിലും കാമുകി വീണ്ടും ഭര്‍ത്താവിനെ വിട്ടുകൊടുക്കാതെ വന്നപ്പോഴാണ് അടിപിടിയില്‍ കലാശിച്ചത്

Facebook Comments Box