Kerala News

ചീന്തലാറിലുള്ള പീരുമേട് ടീ കമ്ബനിയുടെ പൂട്ടിക്കിടക്കുന്ന ഫാക്ടറിയില്‍ നിന്നും യന്ത്ര സാമഗ്രികള്‍ മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി

Keralanewz.com

കട്ടപ്പന : ചീന്തലാറിലുള്ള പീരുമേട് ടീ കമ്ബനിയുടെ പൂട്ടിക്കിടക്കുന്ന ഫാക്ടറിയില്‍ നിന്നും യന്ത്ര സാമഗ്രികള്‍ മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി.ചീന്തലാര്‍ കാറ്റാടിക്കവല മലക്കര വീട്ടില്‍ വിനീഷ് (36), ചീന്തലാര്‍ ഒന്നാം ഡിവിഷന്‍ എസ്റ്റേറ്റ് ലയത്തില്‍ ചെരിവു പറമ്ബില്‍ ജിതിന്‍ (27),എസ്റ്റേറ്റ് ലയത്തില്‍ ശശിയുടെ മകന്‍ പ്രവീണ്‍ (27) എന്നിവരെയാണ് ഉപ്പുതറ പൊലീസ് പിടികൂടിയത്.കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഫാക്ടറിക്കുള്ളിലെ ഇരുമ്ബ്, പിത്തള എന്നിവ ഉപയോഗിച്ച്‌ നിര്‍മ്മിച്ച യന്ത്ര സാമഗ്രികള്‍ മോഷണം പോയത്. ഫാക്ടറിയുടെ വാതില്‍ പൊളിച്ചു മാറ്റിയാണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. വൈകുന്നേരം വാച്ചര്‍ എത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയില്‍പ്പെട്ടത്

ഇയാളുടെ പരാതിയിലാണ് കേസന്വേഷണം ആരംഭിച്ചത്. ഉപ്പുതറ എസ് എച്ച്‌ ഒ ഇ.ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി.ഡിസംബറിലും ഇതേ ഫാക്ടറിയില്‍ മോഷണം നടന്നിരുന്നു. പീരുമേട് ടീ കമ്ബനിയുടെ അധീനതയിലുള്ള ലോണ്‍ ട്രീ ഫാക്ടറിയില്‍ മോഷണം നടത്തുന്നതിനിടെ മൂന്ന് പേരെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചതും അടുത്തിടെയാണ്

Facebook Comments Box