Kerala News

മന്ത്രി റോഷി അഗസ്റ്റിന്‍ കുട്ടനാട് സന്ദര്‍ശിക്കും

Keralanewz.com

ആലപ്പുഴ: കുട്ടനാട്ടിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പഠിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി ജലവിഭവവകുപ്പ് മന്ത്രി ജൂണ്‍ 25ന് കുട്ടനാട് സന്ദര്‍ശിക്കും.

11 മണിയോടെ നെടുമുടി ബോട്ടു ജെട്ടിയില്‍ എത്തുന്ന മന്ത്രി, വടക്കേക്കരി, മാടത്താനിക്കരി എന്നീ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് ചമ്ബക്കുളം പാരീഷ് ഹാളില്‍ ജലവിഭവവകുപ്പ് ഉദ്യോഗസ്ഥരുമായും ജനപ്രതിനിധികളുമായും ചര്‍ച്ച നടത്തും.

യോഗത്തില്‍ തോമസ് കെ തോമസ് എംഎല്‍എ, കുട്ടനാട് പാക്കേജ് ചീഫ് എന്‍ജിനീയര്‍, ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

Facebook Comments Box