Kerala News

ഭരണ തുടർച്ചയ്ക്ക് പാർട്ടിയുടെ മുന്നണി മാറ്റം ഗുണകരമായെന്നു ജോസ് കെ മാണി എം.പി

Keralanewz.com

കേരളാ കോൺഗ്രസ് എം പാലാ മണ്ഡലം വാർഡ് ഇലക്ഷൻ്റെ ഭാഗമായി പാലാ നഗരസഭാ 6-ാം വാർഡ് പുലിമലക്കുന്ന് ഇലക്ഷനും സമ്മേളനവും – ചെയർമാൻ ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്തു. ഭരണ തുടർച്ചയ്ക്ക് പാർട്ടിയുടെ മുന്നണി മാറ്റം ഗുണകരമായെന്നും, ഇന്ന് 5 MLA മാരും 2 MP യും ഉള്ള പാർട്ടി ആണ് കേരളാ കോൺഗ്രസ് എന്നും ദുഷ്പ്രചരങ്ങളും – അനാവശ്യ അപവാദങ്ങളും എന്നും എല്ലാ കാലത്തും നിലനിൽക്കുകയില്ലെന്നും പാർട്ടി എന്നും ജനപക്ഷത്തു തന്നെ കാണുമെന്നും, വാർഡ് കമ്മറ്റികളാണ് ഏതൊരു പാർട്ടിയുടെയും അടിസ്ഥാന ശിലയും അടിവേരുമെന്നും ജോസ് കെ മാണി അഭിപ്രായപ്പെട്ടു. 

പാർട്ടി പതാക ഉയർത്തിയും, കെ എം മാണി സാറിൻ്റെ ഛായ ചിത്രത്തിൽ പുഷ്പാർച്ചനടത്തിയും കേരളാ കോൺഗ്രസ് പാർട്ടി പൂർത്തിയാക്കി വരുന്ന വാർഡ് ഇലക്ഷനുകളിലെ ജനപങ്കാളിത്തം വരും നാളെകളിലെ പാർട്ടിയുടെ മുന്നേറ്റത്തിൻ്റെ സൂചിക ആണെന്നും ജോസ് കെ മാണി പറഞ്ഞു.

  പാലാ നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനും വാർഡു പ്രസിഡൻ്റുമായ ബൈജു കൊല്ലംപറമ്പിൽ അദ്ധ്യക്ഷനായിരുന്നു.  പ്രൊഫ. ലോപ്പസ് മാത്യു, ഫിലിപ്പ് കുഴികുളം, മുനി.ചെയർമാൻ ആൻ്റോ പടിഞ്ഞാറെക്കര, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ബിജു പാലൂപ്പടവൻ, തോമസ് പൊരുന്നോലി, സണ്ണി പുരയിടം, സുനിൽ പയ്യപ്പള്ളിൽ തുടങ്ങിയവർ പങ്കെടുത്തു

Facebook Comments Box