‘ഭാര്യയോടുള്ള കടുത്ത പ്രണയം’; മൃതദേഹത്തിനൊപ്പം ഭര്‍ത്താവ് കഴിഞ്ഞത് 21 വര്‍ഷം, നടപടിയില്ലെന്ന് അധികൃതര്‍
ബാങ്കോക്ക്: ഭാര്യയോടുള്ള കടുത്ത പ്രണയം മൂലം മൃതദേഹത്തിനൊപ്പം ഭര്‍ത്താവ് കഴിഞ്ഞത് 21 വര്‍ഷം. തായ്‌ലന്‍ഡിലെ ബാങ്കോക്ക് സ്വദേശിയായ ചാണ്‍ ജന്‍ വാച്ചക്കലാണ് ഭാര്യയുടെ മൃതശരീരത്തിനൊപ്പം വര്‍ഷങ്ങളോളം താമസിച്ചത്. 2001ലാണ് ഇയാളുടെ ഭാര്യ മരിച്ചത്.
കാസെം ബാങ്കോക്ക് ഫൗണ്ടേഷന്റെ സഹയാത്തോടെ ഏപ്രില്‍ 30ന് അധികൃതര്‍ ചാണിന്റെ ഭാര്യയുടെ മൃതദേഹം സംസ്‌കരിച്ചു. സംസ്‌കാരത്തിന് ശേഷം ചിതാഭസ്മം ചാണ്‍ വീട്ടിലേക്ക് കൊണ്ടു പോയി. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ മസ്തിഷ്‌ക രക്തചംക്രമണം മൂലമാണ് ചാണിന്റെ ഭാര്യ 2001ല്‍ മരിച്ചത്. ബെന്‍ ഖെന്‍ ജില്ലയിലെ വീട്ടിലാണ് ഇയാള്‍ ഭാര്യയുടെ മൃതദേഹം സൂക്ഷിച്ചത്. മൃതദേഹം ബുദ്ധമത ആചാരപ്രകാരം സംസ്‌കരിക്കുന്നതിനായി നോന്തബുരിയിലെ വാട്ട് ചോന്‍പ്രതര്‍ണ്‍ രംഗ്‌സരിതിലേക്ക് കൊണ്ടുപോയെങ്കിലും ചടങ്ങുകള്‍ നടത്താതെ പ്രത്യേകം തയ്യാറാക്കിയ പെട്ടിയില്‍ സൂക്ഷിക്കുകയായിരുന്നു.
ഭാര്യയുടെ മൃതദേഹത്തോട് പതിവായി സംസാരിക്കുമായിരുന്നുവെന്ന് ചാങ്ങ് പറഞ്ഞു. താന്‍ മരിച്ചാല്‍ ഭാര്യയ്ക്ക് ശരിയായ സംസ്‌കാരം ലഭിക്കില്ലെന്ന ഭയം മൂലമാണ് ഭാര്യയുടെ മൃതശരീരം വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന വിവരം അധികൃതരെ അറിയിച്ചത്. വൈദ്യുതിയും വെളിച്ചവും ഇല്ലാത്ത ചെറിയ കോണ്‍ക്രീറ്റ് കെട്ടിടത്തിലാണ് ചാണ്‍ താമസിച്ചിരുന്നത്. രണ്ട് മക്കള്‍ ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്നുവെങ്കിലും പിന്നീട് അവര്‍ താമസം മാറ്റുകയായിരുന്നു. അമ്മ മരിച്ച വിവരവും മൃതദേഹം വീട്ടില്‍ സൂക്ഷിച്ചിരിക്കുന്നതായും മക്കള്‍ക്ക് അറിയാമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഭാര്യയുടെ മൃതശരീരം അടക്കം ചെയ്യാന്‍ തയ്യാറായില്ലെങ്കിലും ചാണ്‍ മരണം രജിസ്റ്റര്‍ ചെയ്തിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ബാങ് ഖെന്‍ ജില്ലാ ഓഫീസിലാണ് മരണം രജിസ്റ്റര്‍ ചെയ്തത്. അധികൃതരും ഫൗണ്ടേഷന്‍ അധികൃതരും ഓഫീസിലെത്തി മരണസര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് പകര്‍പ്പ് സ്വീകരിച്ചു. പകല്‍സമയത്ത് വീടിനോട് ചേര്‍ന്നുള്ള ഒരു ചെറിയ സ്ഥലത്ത് വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതായിരുന്നു ചാണിന്റെ രീതി