Kerala News

കോട്ടയത്ത് ബാങ്ക് ഉദ്യോഗസ്ഥന്‍ വീട്ടില്‍ തീകൊളുത്തി മരിച്ചനിലയില്‍

Keralanewz.com

കോട്ടയം: ബാങ്ക് ഉദ്യോഗസ്ഥന്‍ വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍. മാങ്ങാനം പൈങ്കളത്തു വീട്ടില്‍ വിഷ്ണു ഭാസ്‌കര്‍ (26) ആണ് മരിച്ചത്. 

ഇന്ന് രാവിലെ പത്തോടെയാണു സംഭവം. സൗത്ത് ഇന്ത്യന്‍ ബാങ്ക് കോഴഞ്ചേരി ശാഖയില്‍ ഉദ്യോഗസ്ഥനാണ്. വീട്ടില്‍നിന്ന് പുക വരുന്നതു കണ്ട് അയല്‍വാസികളാണ് സ്ഥലത്ത് ആദ്യം എത്തിയത്.

വീടിനോട് ചേര്‍ന്ന് ഇവരുടെ തന്നെ വാടകയ്ക്ക് നല്‍കിയിരുന്ന വീട്ടിലാണു സംഭവം. വാടകക്കാര്‍ കഴിഞ്ഞ ദിവസം ഒഴിഞ്ഞിരുന്നതിനാല്‍ ഇവിടെ ആരും ഇല്ലായിരുന്നു. മാതാപിതാക്കളും സ്ഥലത്ത് ഇല്ലായിരുന്നു. അവിവാഹിതനാണ്

Facebook Comments Box