കേരള കോൺഗ്രസ് (എം) കേരള രാഷ്ട്രീയത്തിൽ നിർണായക ശക്തി;ജിമ്മി മറ്റത്തിപ്പാറ

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

കരിമണ്ണൂർ: പ്രവർത്തനങ്ങളും പരിപാടികളും പദ്ധതികളുമായി കേരള രാഷ്ട്രീയത്തിലെ നിർണായക രാഷ്ട്രീയ പ്രസ്ഥാനമായി കേരള കോൺഗ്രസ് എം കരുത്തു തെളിയിച്ചു കൊണ്ടിരിക്കുകയാണെന്ന് നിയോജക മണ്ഡലം പ്രസിഡണ്ട് ജിമ്മി മറ്റത്തിപ്പാറ പറഞ്ഞു. കരിമണ്ണൂർ പഞ്ചായത്തിലെ കിളിയറ മേഖലയിൽ പാർട്ടിയിലേക്ക് കടന്നുവന്ന 18 പേർക്ക് അംഗത്വവിതരണം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനം ഭരിക്കുന്ന മുന്നണിയുടെ മൂന്നാമത്തെ രാഷ്ട്രീയ പ്രസ്ഥാനമായി കേരള കോൺഗ്രസ് എം മാറിയിരിക്കുകയാണ്. ജോസ് കെ മാണിയും മന്ത്രി റോഷി അഗസ്റ്റിനും നയിക്കുന്ന ഈ പ്രസ്ഥാനത്തിലേക്ക് വിവിധ മേഖലകളിൽ നിന്നും നിരവധി രാഷ്ട്രീയ പ്രവർത്തകർ കടന്നു വന്നു കൊണ്ടിരിക്കുകയാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻറെ അംഗീകാരമുള്ള ഏക കേരള കോൺഗ്രസാണിത്. യുഡിഎഫ് മുന്നണിയിലെ കക്ഷികളുടെ പരസ്പരമുള്ള അന്ത: ഛിദ്രവും കാലുവാരലും നിമിത്തം ദുർബലമായി മാറിയിരിക്കുകയാണ്. കേരള കോൺഗ്രസ് എമ്മിനെ പിന്നിൽ നിന്നും കുത്തിയ ശക്തികൾ കേരള രാഷ്ട്രീയത്തിൽ പിടിച്ചുനിൽക്കാൻ പെടാപ്പാട് പെടുന്ന സാഹചര്യത്തിൽ കേരള കോൺഗ്രസ് എം സെമി കേഡർ പാർട്ടിയായി മുന്നോട്ടുപോയി കൊണ്ടിരിക്കുകയാണെന്നും ജിമ്മി പറഞ്ഞു. യൂത്ത് ഫ്രണ്ട് എം നേതൃത്വത്തിൽ കാരുണ്യ  ധർമ്മ സേനയ്ക്ക്   രൂപം നൽകി

പാർട്ടി കരിമണ്ണൂർ മണ്ഡലം പ്രസിഡണ്ട് സാൻസൻ അക്കകാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ നേതാക്കളായ ജയകൃഷ്ണൻ പുതിയേടത്ത്, ജോസ് മാറാട്ടിൽ, ജെഫിൻ കൊടുവേലി, റോയ്സൺ കുഴിഞ്ഞാലിൽ, ജോമി കുന്നപ്പള്ളി, രാഹുൽ രവി, പ്രവീൺ.വി. നായർ,അരുൺ ജോർജ്, മെൽബിൻ കോണിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •