Wed. Nov 6th, 2024

അമേരിക്കയിലെ ഇന്ത്യൻ വംശജർ കുടിയിറക്ക് ഭീതിയിൽ ‘

By admin Jul 27, 2024 #news
Keralanewz.com

വാഷിംഗ്ടണ്‍: നിയമാനുസൃതമായി അമേരിക്കയില്‍ കുടിയേറിയ ഇന്ത്യക്കാരുടെ മക്കള്‍ നാടുകടത്തല്‍ ഭീഷണിയില്‍. വലിയൊരു വിഭാഗം ഇന്ത്യക്കാർ അവരുടെ മാതാപിതാക്കളോടൊപ്പം ചെറുപ്പത്തില്‍ അമേരിക്കയില്‍ എത്തിയവരാണ്.
അവരാണ് ഇപ്പോള്‍ രാജ്യത്തേക്ക് തിരിച്ച്‌ നാടുകടത്തപ്പെടുന്ന അവസ്ഥയില്‍ എത്തിനില്‍ക്കുന്നത്. താല്‍ക്കാലിക തൊഴില്‍ വിസയില്‍ മാതാപിതാക്കളോടൊപ്പം യു.എസില്‍ എത്തിയ ഇവർക്ക് 21 വയസ്സ് വരെയാണ് രാജ്യത്ത് തുടരാനാവുന്ന പ്രായപരിധി.
അമേരിക്കയില്‍ നിയമാനുസൃത കുടിയേറ്റക്കാരുടെ മക്കളായി ഏകദേശം 2,50,000 പേരുണ്ട് എന്നാണ് കണക്ക്. അവരില്‍ വലിയൊരു വിഭാഗം ഇന്ത്യക്കാരാണ്. ചെറുപ്പത്തില്‍ യു.എസില്‍ എത്തിയ ഇവരുടെ ആശ്രിത പദവി 21 വയസ്സ് തികഞ്ഞാൻ നഷ്ടപ്പെടും. നിയമപ്രകാരം അതിനു ശേഷം ഇവർക്ക് രാജ്യത്ത് തുടരാൻ കഴിയില്ല. 1.2 ദശലക്ഷത്തിലധികം ഇന്ത്യക്കാർ നിലവില്‍ ഗ്രീൻ കാർഡിനായി കാത്തിരിക്കുകയാണ്.

എന്നാല്‍ ‘ഡോക്യുമെൻറഡ് ഡ്രീമേഴ്സ്’ എന്ന ഈ വിഭാഗത്തെ സഹായിക്കുന്നതിനുള്ള നിയമനിർമ്മാണത്തിന് റിപ്പബ്ലിക്കൻമാർ തടസ്സം നില്‍ക്കുകയാണെന്ന് വൈറ്റ് ഹൗസ് കുറ്റപ്പെടുത്തുന്നു. അതേസമയം, നിയമനിർമ്മാതാക്കളും അഭിഭാഷക ഗ്രൂപ്പുകളും ഈ വ്യക്തികളെ സംരക്ഷിക്കാൻ നടപടിയെടുക്കാൻ ആവശ്യപ്പെടുന്നുണ്ട്. ഈ വിഭാഗത്തെ സഹായിക്കുന്നതിനുള്ള നിർദേശം റിപ്പബ്ലിക്കന്മാർ നിരസിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ-പിയറി ദൈനംദിന വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

അമേരിക്കൻ നിയമപ്രകാരം ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്‌ട് ഒരു കുട്ടിയെ നിർവചിക്കുന്നത് അവിവാഹിതനും 21 വയസ്സിന് താഴെയുള്ളവനും എന്നാണ്. ഒരു വ്യക്തി കുട്ടിയായിരിക്കെ നിയമാനുസൃതമായ സ്ഥിരതാമസ (എല്‍.പി.ആർ) പദവിക്ക് അപേക്ഷിക്കുകയും ഗ്രീൻ കാർഡിന് അംഗീകാരം ലഭിക്കുന്നതിന് മുമ്പ് 21 വയസ്സ് തികയുകയും ചെയ്താല്‍ അവരെ കുട്ടിയായി കണക്കാക്കില്ല.

ഇതിനെ ഏജിംഗ് ഔട്ട് എന്ന് വിളിക്കുന്നു. അതിനർത്ഥം പ്രസ്തുത വ്യക്തിക്ക് സ്ഥിരതാമസ പദവിക്ക് പുതിയ അപേക്ഷ ഫയല്‍ ചെയ്യണം. ഗ്രീൻ കാർഡിനായി കൂടുതല്‍ സമയം കാത്തിരിക്കേണ്ടിയും വരാം.
നൂറുകണക്കിന് മലയാളികളാണ് നാടുകടത്തിൻ ഭീഷണി നേരിടുന്നതെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ

Facebook Comments Box

By admin

Related Post