Thu. May 2nd, 2024

ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ ശേഷം കൈയൊഴിഞ്ഞ നാലംഗ സംഘം പിടിയില്‍

By admin Jun 3, 2022 #news
Keralanewz.com

കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത
പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ
ശേഷം കൈയൊഴിഞ്ഞ നാലംഗ സംഘം
പിടിയില്‍.

ഇടുക്കി ഉപ്പുതറയിലാണ് സംഭവം നടന്നത്. ലോണ്‍ട്രി കടുവിനാല്‍ അഖില്‍ രാധാകൃഷ്ണന്‍ (23), പൊരികണ്ണി വൃന്ദാഭവന്‍ അനന്തു രാജന്‍ (20), കാഞ്ചിയാര്‍ കക്കാട്ടുകട ചീങ്കല്ലേല്‍ വിഷ്ണു ബിജു (21), കരിന്തരുവി കാപ്പിക്കാട് ലയത്തില്‍ കിരണ്‍
വനരാജന്‍ (27) എന്നിവരാണ് ഉപ്പുതറ
പൊലീസിന്റെ പിടിയിലായത്.
പ്രദേശത്തുള്ള പ്രായപൂര്‍ത്തിയാകാത്ത
പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്.
ഗര്‍ഭിണിയാണെന്ന വിവരം അറിയിച്ചിട്ടും
നാല് പേരും കൈയൊഴിഞ്ഞു. പിന്നീട് വയറ് വേദനയെ തടര്‍ന്ന്
പെണ്‍കുട്ടി ചികിത്സ തേടി ആശുപത്രിയിലെത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്.
ഇതോടെ ഉപ്പുതറ പൊലീസ് നടത്തിയ
അന്വേഷണത്തിലാണ് പ്രതികള്‍
കുടുങ്ങിയത്. കഴിഞ്ഞ വര്‍ഷം ഒക്റ്റോബര്‍ മുതല്‍ ഈ വര്‍ഷം ഏപ്രില്‍ 22 വരെയുള്ള കാലയളവിലാണ് നാല് പേരും പെണ്‍കുട്ടിയെ മാറി മാറി പീഡനത്തിനിരയാക്കിയത്.
ഫോണിലൂടെ ബന്ധം സ്ഥാപിച്ച ശേഷം യുവാക്കള്‍ പലപ്പോഴായി പെണ്‍കുട്ടിയെ പല സ്ഥലത്തെത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു.
ആറ് മാസത്തിനുള്ളില്‍ യുവാക്കള്‍ നാല്
പേരും ഒന്നിലധികം തവണ പെണ്‍കുട്ടിയെ
പീഡിപ്പിച്ചിരുന്നു.
ഗര്‍ഭിണിയായ വിവരം പെണ്‍കുട്ടി നാല്
യുവാക്കളെയും അറിയിച്ചെങ്കിലും ഏല്ലാവരും കൈയൊഴിഞ്ഞു.
ഇതേ തുടര്‍ന്നാണ് വിവരം പുറത്തറിയിഞ്ഞത്.

പരാതിയെ തുടര്‍ന്ന് ഉപ്പുതറ പൊലീസ്
പോക്സോ നിയമ പ്രകാരം കേസെടുത്ത്
നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍
കുടുങ്ങിയത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും
പരിശോധിക്കുന്നുണ്ട്. ഉപ്പുതറ സി.ഐ. ഇ.
ബാബു, സി.പി.ഒമാരായ ജോജി ജോസഫ്,
വി.ആര്‍. രാജേഷ് എന്നിവരാണ്
അന്വേഷണത്തിനു ചുക്കാന്‍ പിടിച്ചത്

Facebook Comments Box

By admin

Related Post