Fri. May 17th, 2024

സ്വര്‍ണ്ണക്കട കവര്‍ച്ചയിലെ പ്രതികളെ കുരുക്കിയ പൊലീസിന് കൈയ്യടി; മോഷ്ടാക്കളെ കുടുക്കിയത് അടുത്തുള്ള സ്വര്‍ണ്ണക്കടയിലെ സിസിടിവിയില്‍ പതിഞ്ഞ കണ്ണാടിയിലെ പ്രതിബിംബം

By admin Jun 3, 2022 #news
Keralanewz.com

കോഴിക്കോട്: കോഴിക്കോട് കമ്മത്തി ലെയ്നിലെ സ്വര്‍ണ്ണക്കടയില്‍ കഴിഞ്ഞ വെള്ളിയാഴ്ച പകല്‍ പന്ത്രണ്ടരയ്ക്ക് കവര്‍ച്ച നടത്തിയ നാലംഗ സംഘത്തെ പിടികൂടി.

മണക്കടവ് സ്വദേശിയായ പ്രണവ്, ചക്കുംകടവ് സ്വദേശിയായ സര്‍ഫാസ്, പറമ്ബില്‍ ബസാര്‍ സ്വദേശികളായ സുബീഷ്, അഖില്‍ എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി ബിജുരാജിന്‍്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗണ്‍ പോലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. സ്വര്‍ണക്കടയിലെ സ്റ്റാഫ്‌ പള്ളിയില്‍ പോകുന്നതിനായി കട അടച്ചിട്ട 12.30നും ഒരു മണിക്കും ഇടയിലാണ് ഷട്ടര്‍ തുറന്ന് കടന്ന് കടയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ച്ച ചെയ്തത്.

രണ്ടുമാസം മുമ്ബ് കടയുടമയുടെ വിശ്വസ്തനായി നടിച്ച്‌ അദ്ദേഹത്തെ താക്കോല്‍ നഷ്ടപ്പെട്ടെന്ന് വിശ്വസിപ്പിച്ചാണ് മോഷണത്തിന്റെ ആസൂത്രണത്തിന്റെ തുടക്കം. തുടര്‍ന്ന് സ്പെയര്‍ കീയാണ് ഉപയോഗിച്ചിരുന്നത്. വിശ്വസ്തനായി നടിച്ച്‌ സര്‍ഫാസ് കടയുടമ സ്വര്‍ണ്ണം വയ്ക്കുന്നതും പണം വയ്ക്കുന്നതും ക്യാമറയുടെ ഡിവിആറിന്റെ സ്ഥാനവും കൃത്യമായി മനസിലാക്കി. ദിവസവും ക്യാമറ പരിശോധിച്ച ശേഷം വെള്ളിയാഴ്ച പകല്‍ കവര്‍ച്ചയ്ക്കായി തെരഞ്ഞെടുക്കുകയായിരുന്നു. രാത്രി പൊലീസ് പരിശോധനയുണ്ടാകുന്നതിനാലാണ് സംഘം പകല്‍സമയം തെരഞ്ഞെടുത്തത്. സിസിടിവി ക്യാമറയില്‍ വെള്ളിയാഴ്ച ദിവസങ്ങളില്‍ കമ്മത്തി ലെയ്നിലെ ഭൂരിഭാഗം ആളുകളും വെളുത്ത വസ്ത്രം ധരിക്കുന്നതിനാല്‍ ആളെ തിരിച്ചറിയാന്‍ പ്രയാസമായിരിക്കുമെന്ന് മനസിലാക്കിയ സര്‍ഫാസ് കൂട്ടാളികള്‍ക്ക് വിവരം കൈമാറിയിരുന്നു.

തുടര്‍ന്ന് കൂടുതല്‍ പണവും സ്വര്‍ണ്ണവും എത്തുന്നത് വരെ കാത്തിരിക്കാന്‍ സര്‍ഫാസ് സംഘാംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഫോണ്‍ ഉപയോഗിച്ചാല്‍ പൊലീസ് കണ്ടെടുത്തുമെന്നതിനാല്‍ പ്രത്യേക പദ്ധതിയും തയാറാക്കിയിരുന്നു. പ്രണവും സുബീഷും പോസ്റ്റല്‍ സര്‍വ്വീസില്‍ ജോലിയുള്ളവരാണെങ്കിലും പെട്ടെന്ന് പണക്കാരായി ആര്‍ഭാടജീവിതം നയിക്കുന്നതിനാണ് മോഷണം നടത്തിയതെന്ന് പൊലീസിനോട് പറഞ്ഞു. അടുത്തുള്ള സ്വര്‍ണ്ണക്കടയിലെ സിസിടിവിയില്‍ പതിഞ്ഞ കണ്ണാടിയിലെ പ്രതിബിംബം കേസിലെ വഴിത്തിരിവാകുകയിയിരുന്നു.

അതേകടയില്‍ വന്ന് ഗ്യാരണ്ടി ആഭരണം വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് കടക്കാരുടെ ശ്രദ്ധതിരിച്ച യുവാവിന്റെ ദൃശ്യങ്ങള്‍ സിറ്റി ക്രൈം സ്ക്വാഡ് വിശദമായ പരിശോധന നടത്തിയപ്പോള്‍ അത് പോസ്റ്റ് ഓഫീസില്‍ ജോലി ചെയ്യുന്ന സുബീഷ് ആണെന്ന് തിരിച്ചറിഞ്ഞു. പ്രണവിന്‍്റെ കാര്‍ മോഷണം നടന്ന ദിവസം രാവിലെ മുതല്‍ കടയുടെ മുന്നില്‍ പാര്‍ക്ക് ചെയ്ത് കടയുടെ എതിര്‍വശത്തെ സ്വര്‍ണ്ണക്കടയിലെ ക്യാമറകളില്‍ നിന്നും മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ മറച്ചു പിടിച്ചു. ക്യാമറകള്‍ അധികമില്ലാത്ത വഴി തെരഞ്ഞെടുത്തതും വസ്ത്രധാരണത്തിലെ പ്രത്യേകതയും ഡിവിആര്‍ അഴിച്ചെടുത്ത രീതിയും വിശകലനം ചെയ്തതോടെ സിറ്റി ക്രൈം സ്ക്വാഡിന് പ്രതിയിലേക്ക് അധികം ദൂരമില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി ബിജുരാജിന്‍്റെ നേതൃത്വത്തില്‍ നടന്ന ശാസ്ത്രീയമായ അന്വേഷണത്തില്‍ കവര്‍ച്ചയുടെ ചുരുളഴിയുകയായിരുന്നു.

കടയുടമയുടെ വിശ്വസ്തനായി നടിച്ച്‌ കവര്‍ച്ച ആസൂത്രണം ചെയ്ത് അതിവിദഗ്ധമായി നടപ്പിലാക്കിയെങ്കിലും പൊലീസ് തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തപ്പോള്‍ സര്‍ഫാസിന് അധികനേരം പിടിച്ച്‌ നില്‍ക്കാനായിവ്വ. തുടര്‍ന്ന് കവര്‍ച്ചാ രീതി വിശദമാക്കി. സുബീഷും പ്രണവും അഖിലും സര്‍ഫാസും ഒരു മാസമായി പിടിക്കപ്പെടാതെ എങ്ങനെ കവര്‍ച്ച ചെയ്യാമെന്ന് ആസൂത്രണം നടത്തിവരികയായിരുന്നു. കമ്മത്തി ലെയ്നില്‍ അധികമാര്‍ക്കും പരിചയമില്ലാത്ത അഖിലാണ് കടയില്‍ കയറി മുന്‍ നിശ്ചയിച്ചതുപോലെ പറഞ്ഞ സ്ഥലത്തുള്ള സാധനങ്ങള്‍ മാത്രം മോഷ്ടിച്ച്‌ വന്നവഴിയേ രക്ഷപ്പെട്ടത്.

പ്രതികളില്‍ നിന്ന് നഷ്ടപ്പെട്ട മുതലുകള്‍ പൊലീസ് കണ്ടെടുത്തു. ടൗണ്‍ എസ്‌ഐ ജയശ്രീയുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ടൗണ്‍ എസ്‌ഐമാരായ വി അബ്ദുല്‍ സലാം, മുഹമ്മദ് സിയാദ്, എഎസ്‌ഐ മുഹമ്മദ് ഷബീര്‍, സീനിയര്‍ സിപിഓമാരായ ഉദയകുമാര്‍, ബിനില്‍ കുമാര്‍, സജേഷ് കുമാര്‍, ജിതേന്ദ്രന്‍ ക്രൈം സ്ക്വാഡ് അംഗങ്ങളായ എം ഷാലു, ഇ മനോജ്, എ പ്രശാന്ത് കുമാര്‍, സി കെ സുജിത്ത്, ഷാഫി പറമ്ബത്ത് എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു

Facebook Comments Box

By admin

Related Post