Kerala News

മൂന്നാറിൽ വ്യൂപോയിന്റ് കാണാനെത്തിയ യുവാവ് കൊക്കയിൽ വീണു മരിച്ചു

Keralanewz.com

അടിമാലി : കരടിപ്പാറ വ്യൂ പോയിന്റ് കാണാനെത്തിയ യുവാവിന് ദാരുണാന്ത്യം. കോതമംഗലം ചേലാട് സ്വദേശി ഷിബിൻ (25) ആണ്‌ മരിച്ചത്. ഞായർ രാവിലെയായിരുന്നു ദുരന്തം. 600 അടിയോളം ഉയരമുള്ള മലയിൽ നിന്നും താഴേയ്‌ക്ക്‌ പതിക്കുകയായിരുന്നു. ഇന്നലെയാണ് ഷിബിൻ ഉൾപ്പെടുന്ന വിനോദ യാത്ര സംഘം ഇവിടേയ്ക്കെത്തിയത്.

സുഹൃത്തുക്കളായ ഏതാനും പേർക്കൊപ്പം മലമുകളിലേക്ക്‌ കയറുന്നതിനിടെ കാൽ വഴുതി താഴെ പതിയ്‌ക്കുകയായിരുന്നെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള വിവരം. മൃതദ്ദേഹം അടിമാലി മോണിംഗ് സ്റ്റാർ ആശുപത്രി മോർച്ചറിയിൽ . വെള്ളത്തുവൽ പൊലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു.

Facebook Comments Box