Sat. Apr 27th, 2024

വാഹനത്തിന്റെ ഉടമസ്ഥാവകാശത്തിന് പിന്തുടര്‍ച്ചാവകാശിയെ നിര്‍ദേശിക്കാം

By admin Nov 16, 2021 #news
Keralanewz.com

തിരുവനന്തപുരം ; സംസ്ഥാനത്തെ
പുതിയ വാഹനങ്ങള്‍ക്കും നിലവിലുള്ളവയ്ക്കും നോമിനിയെ ഉള്‍ക്കൊള്ളിക്കാനുള്ള അവസരം ഉടമയ്ക്ക് നല്‍കിക്കൊണ്ട് വാഹന രജിസ്ട്രേഷന്‍ വെബ്സൈറ്റില്‍ മാറ്റംവരുത്തി. ഉടമയുടെ മരണത്തെത്തുടര്‍ന്നുള്ള അവകാശത്തര്‍ക്കം ഒഴിവാക്കാനും കൈമാറ്റത്തിന്റെ സങ്കീര്‍ണതകള്‍ ലഘൂകരിക്കാനും പുതിയ സംവിധാനത്തില്‍ കഴിയും

ഉടമ മരിച്ചാല്‍ നിലവിലുള്ള അവകാശികളുടെയെല്ലാം വാദം കേട്ടശേഷമാണ് ഉടമസ്ഥാവകാശം മാറ്റിയിരുന്നത്. അവകാശികള്‍ തമ്മില്‍ സമവായം ഉണ്ടായെങ്കില്‍ മാത്രമേ ഉടമസ്ഥാവകാശം മാറ്റാന്‍ കഴിയുകയുള്ളൂ. മാത്രമല്ല, എല്ലാവരും മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിലെത്തി സാക്ഷ്യപത്രം നല്‍കണം. അവകാശികള്‍ അറിയാതെ വാഹനം കൈമാറ്റം ചെയ്യുന്നത് തര്‍ക്കത്തിന് ഇടയാക്കിയതിനെത്തുടര്‍ ന്നാണ് നേരിട്ടുള്ള സാക്ഷ്യപത്രം നിര്‍ബന്ധമാക്കിയത്. അവകാശത്തര്‍ക്കവുമായി ബന്ധപ്പെട്ട് വിവിധ ഓഫീസുകളിലായി 400-ഓളം കേസുകള്‍ നിലവിലുണ്ട്

രജിസ്ട്രേഷന്‍ രേഖകളില്‍ സ്വന്തം മൊബൈല്‍ നമ്പര്‍ ഉള്ളവര്‍ക്കു മാത്രമാണ് നോമിനിയെ ചേര്‍ക്കാനുള്ള അവസരം ലഭിക്കുക. മൊബൈല്‍ നമ്പറിലേക്കാണ് ഒറ്റത്തവണ പാസ്വേഡ് വരുക. ്മവമി.ുമൃശ്മവമി.ഴീ്.ശില്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ നല്‍കി പ്രവേശിക്കണം. സര്‍വീസസ് എന്ന ടാബില്‍നിന്ന് അഡീഷണല്‍ സര്‍വീസസില്‍ ആഡ് നോമിനി എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കണം. എന്‍ജിന്‍, ഷാസി നമ്പറുകള്‍ക്കൊപ്പം രജിസ്ട്രേഷന്‍ തീയതിയും രജിസ്ട്രേഷന്‍ കാലാവധിയും രേഖപ്പെടുത്തണം

Facebook Comments Box

By admin

Related Post