Kerala News

ഓട്ടോഡ്രൈവറെ മദ്യലഹരിയില്‍ ബിയര്‍ കുപ്പിക്ക് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമം, ചെമ്ബ് സ്വദേശിയായ യുവാവ് പൊലീസ് പിടിയില്‍

Keralanewz.com

വൈക്കം: ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. വൈക്കം ചെമ്ബ് നൈനേത്ത് വീട്ടില്‍ ജോയ് മകന്‍ ജിജോ (36) യെ ആണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.

ഇരുമ്ബനം സ്വദേശിയായ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. പ്രതി കഴിഞ്ഞദിവസം കാറ്ററിങ് ജോലി കഴിഞ്ഞ് ഏറണാകുളം വൈറ്റിലയില്‍ നിന്നും ഓട്ടോറിക്ഷയില്‍ കയറി വൈക്കത്തിനു വരുന്ന വഴി തൃപ്പൂണിത്തറയില്‍ എത്തി ബാറില്‍കയറി ഇരുവരും മദ്യപിക്കുകയും , തുടര്‍ന്ന് വൈക്കത്തുള്ള പ്രതിയുടെ വീട്ടില്‍ എത്തിയതിനു ശേഷം ഓട്ടോ ഡ്രൈവര്‍ ഓട്ടോക്കൂലി ആവശ്യപ്പെടുകയും ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടാവുകയും ചെയ്തു.

ഇതിനെ തുടര്‍ന്ന് ജിജോ തന്റെ കയ്യിലിരുന്ന ബിയര്‍ കുപ്പി കൊണ്ട് ഓട്ടോ ഡ്രൈവറുടെ തലയ്ക്ക് അടിക്കുകയായിരുന്നു.
ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം നൈറ്റ് പെട്രോളിങ് നടത്തുന്നതിനിടയില്‍വിവരമറിയുകയും പ്രതിയെ പിടികൂടുകയുമായിരുന്നു

Facebook Comments Box