Fri. May 17th, 2024

പൊൻകുന്നം ബസ് സ്റ്റാൻഡിലെ കെ.എസ്. ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ ഓഫീസ് പ്രവർത്തനം പുനരാരംഭിച്ചു

By admin Jul 2, 2022 #news
Keralanewz.com

പൊൻകുന്നം: ഒരു മാസത്തിലധികമായി അടഞ്ഞു കിടന്ന പൊൻകുന്നം ബസ് സ്റ്റാൻഡിലെ കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ ഓഫീസ് തുറന്ന് പ്രവർത്തനം പുനരാരംഭിച്ചു. സ്റ്റേഷൻ മാസ്റ്റർ ഓഫീസ് അടച്ചു പൂട്ടിയ വിവരം വെള്ളിയാഴ്ച കേരള ന്യൂസ് റിപ്പോർട്ടു ചെയ്തിരുന്നു.ഇതിന് പിന്നാലെ വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് സ്റ്റാൻഡിലെ പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസ് തുറന്ന് വൃത്തിയാക്കി പ്രവർത്തനം പുനരാരംഭിച്ചത്.രാവിലെ ഏഴ് മണി മുതലാണ് ഓഫീസ് പ്രവർത്തിക്കുക. പൊൻകുന്നം ഡിപ്പോയിൽ രണ്ട് ഇൻസ്പെപെക്ടർമാരാണുള്ളത്

പകൽ സമയങ്ങളിൽ ബസുകൾ എത്താതിനാൽ ഒരു ഇൻസ്പെക്ടർ മതി. ബാക്കിയുള്ള ഒരാൾക്ക് സ്റ്റാൻഡിലെ സ്റ്റേഷൻ മാസ്റ്റർ ഓഫീസിലായിരിക്കും ഡ്യൂട്ടി
മുൻപ് ആവശ്യത്തിന് സ്റ്റേഷൻ മാസ്റ്റർ മാരില്ലെന്നും കണ്ടക്ടർമാർക്ക് അദർ ഡ്യൂട്ടി നൽകേണ്ടതില്ലെന്ന നിർദേശത്തെയും തുടർന്നായിരുന്നു സ്റ്റാൻഡിലെ സ്റ്റേഷൻ മാസ്റ്റർ ഓഫീസ് അടച്ചു പൂട്ടിയത്. ഇത് വീണ്ടും തുറന്ന് പ്രവർത്തനമാരംഭിച്ചതോടെ ദൂരെ സ്ഥലങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാർക്ക് ഏറെ സഹായമായി. കിഴക്കൻ മേഖലയിലെ കുമളി, കട്ടപ്പന, നെടുങ്കണ്ടം തുടങ്ങിയ സ്ഥലകളിലേക്കും ഒപ്പം എറണാകുളത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകളുടെ സമയമറിഞ്ഞുള്ള യാത്രക്ക് ഇത് സഹായകരമാകും ഒപ്പം കോർപ്പറേഷൻ്റെ പ്രതിദിന വരുമാന വർദ്ധനവിനും സ്റ്റാൻഡിലെ സ്റ്റേഷൻ മാസ്റ്റർ ഓഫീസ് പ്രവർത്തനം ഉപകരിക്കും

Facebook Comments Box

By admin

Related Post