Kerala NewsNational News

ഒരു ആണ്‍സുഹൃത്തിന്റെ പേരില്‍ നടുറോഡില്‍ തല്ലുണ്ടാക്കി രണ്ട് പെണ്‍കുട്ടികള്‍; ഒടുവില്‍ ആണ്‍സുഹൃത്ത് സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു

Keralanewz.com

ഔറംഗബാദ്: ഒരു ആണ്‍ സുഹൃത്തിന്റെ പേരില്‍ നടുറോഡില്‍ അടിയുണ്ടാക്കി രണ്ട് പെണ്‍കുട്ടികള്‍.

മഹാരാഷ്ട്രയിലെ പൈതാന്‍ ജില്ലയില്‍ 17 വയസ്സുള്ള രണ്ട് പെണ്‍കുട്ടികള്‍ ആണ്‍കുട്ടിയുടെ പേരില്‍ പൊതുസ്ഥലത്ത് വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടതായി പൊലീസ് ബുധനാഴ്ച പറഞ്ഞു.

ബുധനാഴ്ച രാവിലെ പൈതാനിലെ തിരക്കേറിയ ബസ് സ്റ്റാന്‍ഡിലാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പെണ്‍കുട്ടികളിലൊരാള്‍ ആണ്‍കുട്ടിയുമായി ബസ് സ്റ്റാന്‍ഡില്‍ എത്തി. ഇതറിഞ്ഞ മറ്റെ പെണ്‍കുട്ടിയും സ്ഥലത്തെത്തി. ഇതോടെ രണ്ട് പെണ്‍കുട്ടികളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.

ഇരുവരും തമ്മിലുള്ള തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങി. വഴക്കിനിടെ ആണ്‍കുട്ടി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പെണ്‍കുട്ടികളെ ഒടുവില്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി കൗണ്‍സിലിങ്ങ് നല്‍കിയതിന് ശേഷം വിട്ടയച്ചു

Facebook Comments Box