മലയാളിയും കര്‍ണാടക മുന്‍ മന്ത്രിയും മുന്‍ ചീഫ് സെക്രട്ടറിയുമായിരുന്ന ജെ.അലക്സാണ്ടര്‍ അന്തരിച്ചു
ബം ഗളൂരു: കര്‍ണാടക മുന്‍ മന്ത്രിയും മുന്‍ ചീഫ് സെക്രട്ടറിയുമായിരുന്ന ജെ.അലക്സാണ്ടര്‍(83) അന്തരിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ദിരാനഗര്‍ മിഷന് ആശുപത്രിയിലായിരുന്നു അന്ത്യം.
ബംഗളൂരുവിലെ ഭാരതി നഗര്‍ മണ്ഡലത്തില്‍നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എയായി. തുടര്‍ന്ന് 2003ല്‍ എസ്.എം. കൃഷ്ണ മന്ത്രിസഭയില്‍ ടൂറിസം മന്ത്രിയായി. കര്‍ണാടക പിസിസി വൈസ് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്
Facebook Comments Box