Tue. Apr 16th, 2024

സിനിമാ, നാടക സംവിധായകനും നടനുമായ നാവായിക്കുളം പാലാഴിയിൽ കെ.പി.പിള്ള അന്തരിച്ചു

By admin Sep 1, 2021 #obituary
Keralanewz.com

കല്ലമ്പലം: സിനിമാ, നാടക സംവിധായകനും നടനുമായ നാവായിക്കുളം പാലാഴിയിൽ കെ.പി.പിള്ള (91) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് ആശുപത്രിയിലായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് മൂന്നിനായിരുന്നു അന്ത്യം. 1970 ൽ രാമു കാര്യാട്ടിന്റെ അഭയം എന്ന സിനിമയിൽ സഹസംവിധായകനായി സിനിമാരംഗത്ത് വന്ന അദ്ദേഹം 1971-ൽ മധുവിന്റെ പ്രിയ എന്ന സിനിമയിലും തുടർന്ന് മയിലാടുംകുന്ന്, ഇൻക്വിലാബ് സിന്ദാബാദ്, പണിതീരാത്ത വീട്, ആദ്യത്തെ കഥ എന്നീ സിനിമകളിലും സഹസംവിധായകനായി. 1974ൽ നഗരം സാഗരം സംവിധാനം ചെയ്തു. 1975 ൽ വൃന്ദാവനം 1977-ൽ അഷ്ടമുടിക്കായൽ, 1978 ൽ കതിർ മണ്ഡപം, 1980 ൽ പാതിരാ സൂര്യൻ, 1981-ൽ പ്രിയസഖി രാധ എന്നീ സിനിമകളും സംവിധാനം ചെയ്തു.

വർക്കല ചിലക്കൂർ കുടവറത്ത് പരേതരായ പരമേശ്വരൻ പിള്ളയുടെയും ദേവകി അമ്മയുടെയും മകനാണ്. വർക്കല ശിവഗിരി, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസാനന്തരം 21 വർഷം ഇന്ത്യൻ എയർഫോഴ്സിൽ സേവനമനുഷ്ഠിച്ചു. ഈ കാലയളവിൽ കാൺപുർ, അംബാല, അലഹാബാദ്, തമിഴ്നാട്ടിലെ താംബരം എന്നിവിടങ്ങളിൽ മലയാള നാടക സംവിധായകനായും നടനായും പ്രവർത്തിച്ചു.

മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: പരേതയായ സരസ്വതി അമ്മ. മക്കൾ: പത്മം, ശാലിനി, പരേതയായ ഉമ, ബീന. മരുമക്കൾ: സാബു, പ്രദീപ്, ഗോപിനാഥൻ, ശശിധരൻ

Facebook Comments Box

By admin

Related Post