ചവറയിലെ ഇരുപത്തിരണ്ടുകാരിയുടെ ആത്മഹത്യ; ഭര്‍ത്താവ് അറസ്റ്റില്‍

Spread the love
       
 
  
    

ചവറ: ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചവറ തോട്ടിനുവടക്ക് കോട്ടയില്‍ വടക്കേതില്‍ ശ്യാംരാജിന്റെ ഭാര്യ സ്വാതിശ്രീ(swathi sree-22)യാണ് മരിച്ചത്. കഴിഞ്ഞ ജനുവരി 12ന് രാവിലെ 11 മണിയോടെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളും നാട്ടുകാരും വാതില്‍ പൊളിച്ചാണ് അകത്തുകയറിയത്. യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തേവലക്കര പാലയ്ക്കല്‍ തോട്ടുകര വീട്ടില്‍ പി.സി. രാജേഷിന്റെയും ബീനയുടെയും മകളാണ് സ്വാതിശ്രീ. ആറ് മാസം മുമ്പാണ് ശ്യാംരാജും സ്വാതിശ്രീ വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ച് സ്വാതിശ്രീയുടെ കുടുംബം രംഗത്തെത്തിയിരുന്നു. പിതാവ് പി.സി. രാജേഷ് ചവറ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.

സംഭവ സമയത്ത് ഭർത്താവ് അച്ഛനുമായി തിരുവനന്തപുരത്ത് ആശുപത്രിയിലായിരുന്നു. ഫോണിൽ വിളിച്ചു അസഭ്യം പറയുകയും കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് ആത്മഹത്യയ്ക്ക് പെട്ടെന്നുണ്ടായ പ്രകോപനമെന്നു പൊലീസ് പറയുന്നു.തേവലക്കര പാലയ്ക്കൽ തോട്ടുകര വീട്ടിൽ ടി.സി.രാജേഷിന്റെയും ബീനയുടെയും മകളാണ് സ്വാതി. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ എക്സിക്യൂട്ടീവായ ശ്യാംലാലുമായി പ്രണയത്തിലായിരുന്ന സ്വാതി 2021 ജൂലൈയിൽ ഇയാളുമൊത്ത് വീടുവിട്ടിറങ്ങി വിവാഹിതയാവുകയായിരുന്നു

ആദ്യ നാളുകളിൽത്തന്നെ അസ്വാരസ്യങ്ങൾ തുടങ്ങിയിരുന്നുവെങ്കിലും വീട്ടിലേക്ക് തിരികെ ചെല്ലാൻ ആവാത്ത മാനസികാവസ്ഥയിലായിരുന്നു യുവതിയെന്നും ഭർത്താവിനു വഴിവിട്ട ബന്ധങ്ങൾ ഉള്ളതായി മൊബൈൽ ഫോണിൽ നിന്നും മനസ്സിലാക്കിയതിനെത്തുടർന്നാണ് പ്രശ്നങ്ങൾ ഉടലെടുത്തതെന്നും പൊലീസ് പറഞ്ഞു.

അവസാനമായി തിരുവനന്തപുരത്ത് നിന്നും വിളിച്ച് വധ ഭീഷണി മുഴക്കിയ ശബ്ദം സ്വാതിയുടെ ഫോണിൽ റിക്കോർഡ് ചെയ്തിരുന്നത് പൊലീസിനു തുണയായി. മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ചു പിതാവ് നൽകിയ പരാതി നൽകിയിരുന്നു. പൊലീസ് ഇൻസ്പെക്ടർ എ.നിസാമുദ്ദീൻ, എസ്ഐമാരായ എസ്.സുകേഷ്, എ.നൗഫൽ, എം.എസ്.നാഥ്, എഎസ്ഐ ഷിബു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്

Facebook Comments Box

Spread the love